
പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോൾ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങൾ താരങ്ങൾ തന്നെ പറയാറുമുണ്ട്. അത്തരത്തിൽ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തിൽ തൂക്കിയെടുത്ത ബോഡിഗാർഡുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം നടന്ന പെഡ്ഡി സിനിമയുടെ പ്രൊമോഷൻ വേളയിലായിരുന്നു സംഭവം.
വേദിയിൽ അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കുമൊപ്പം ഇരിക്കുകയായിരുന്നു രാംചരൺ. പെട്ടെന്നാണ് ഒരു ആരാധകൻ അദ്ദേഹത്തിന് അടുത്തേക്ക് വരാൻ നോക്കിയത്. എന്നാൽ അടുത്തെത്താൻ ബോഡിഗാർഡ് കെവിൻ കുന്ത സമ്മതിച്ചില്ല. ശരവേഗത്തിൽ പാഞ്ഞെത്തി, തനിച്ച് അയാളെ പൊക്കി എടുത്ത് കെവിൻ പോകുകയായിരുന്നു. ഇതിനിടെ അടുത്തിരുന്ന ജാൻവി കപൂർ വീഴാൻ പോകുന്നതും പ്രചരിക്കുന്ന വീഡിയിൽ നിന്നും കാണാവുന്നതാണ്. ശേഷം ആ ആരാധനെ അടുത്തേക്ക് വിളിച്ച് രാംചരൺ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ എങ്ങും കെവിൻ കുന്ത തന്നെ താരം. ഫാൻസും ആയി. റിപ്പോർട്ടുകൾ പ്രകാരം 2 മുതൽ 4 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ കെവിന്റെ പ്രതിഫലം.
ആരാണ് കെവിൻ കുന്ത ?
കഴിഞ്ഞ നാല് വർഷമായി രാംചരണിനും കുടുംബത്തിനും ഒപ്പം ബോഡി ഗാർഡായി ജോലി ചെയ്യുന്ന ആളാണ് കെവിൻ കുന്ത. എന്നാൽ അടുത്തിടെ ആണ് രാംചരണിനൊപ്പമുള്ള കെവിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാകാൻ തുടങ്ങിയത്. ഗാംബിയ ഇൻ്റർനാഷണൽ പ്രൊഫഷണൽ എംഎംഎ(Mixed Martial Arts) ഫൈറ്റർ ആണ് കെവിൻ. 1998-ൽ ഗാംബിയയിലാണ് അദ്ദേഹം ജനിച്ചത്. 6 അടി 5 ഇഞ്ചാണ് ഉയരം. കെവിൻ്റെ യഥാർത്ഥ പേര് അബ്ദു കദിർ സോവ് എന്നാണെന്നാണ് റിപ്പോർട്ടുകൾ. ‘മാമാ ലാമിൻ ഓഫ് ബാര’ എന്നാണ് കെവിൻ അറിയപ്പെടുന്നതെന്ന് ഗാംബിയ റെസ്‌ലിംഗ് അസോസിയേഷൻ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ