'ഷൂട്ടിന് ഒരു മാസം മുന്‍പ് സംവിധായകനെ കാണാതായി, പേടിച്ച് ഫോണും എടുക്കുന്നില്ല'; ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍

Published : May 17, 2026, 10:09 AM IST
why i am afraid of producing movies by debut directors antony perumbavoor shares the example of austin dan thomas

Synopsis

പുതുതലമുറ സംവിധായകർക്കൊപ്പം മോഹൻലാൽ സിനിമകൾ ചെയ്യുന്നതിലെ ഭയം വെളിപ്പെടുത്തി നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ

മികവ് തെളിയിച്ച പഴയ സംവിധായകരേക്കാള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് ഇപ്പോള്‍ കാണാന്‍ ഇഷ്ടം. അത് അവര്‍ സോഷ്യല്‍ മീഡിയ ഫോറങ്ങളിലൊക്കെ പറയാറുമുണ്ട്. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിച്ച തുടരും എന്ന ചിത്രം നേടിയ വിജയം ഈ ആരാധക അഭിപ്രായത്തെ ഒന്നുകൂടി വര്‍ധിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും തരുണ്‍ മൂര്‍ത്തിയാണ്. അതിമനോഹരം എന്നാണ് ചിത്രത്തിന്‍റെ പേര്. എന്നാല്‍ നവാഗത സംവിധായകര്‍ക്കൊപ്പം ചിത്രം ചെയ്യുമ്പോള്‍ തങ്ങള്‍ക്കുള്ള ഭയം എന്തെന്ന് പറയുകയാണ് ആന്‍റണി പെരുമ്പാവൂര്‍. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ ആരാധകരുമായി എക്സ് സ്പേസില്‍ നടത്തിയ ചര്‍ച്ചയിലാണ് ആന്‍റണി പെരുമ്പാവൂര്‍ ഇക്കാര്യക്കെക്കുറിച്ച് പറഞ്ഞത്.

ആശിര്‍വാദിന്‍റെ അടുത്ത സിനിമ ഏതെന്ന ചോദ്യത്തിനുള്ള മറുപടി ആന്‍റണി പറഞ്ഞപ്പോഴായിരുന്നു ഒരു ആരാധകന്‍ തങ്ങളുടെ താല്‍പര്യം അറിയിച്ചത്. പുതുമുഖ സംവിധായകരാണെങ്കില്‍ തങ്ങള്‍ ഒന്നുതൂടി സാറ്റിസ്ഫൈഡ് ആണ് എന്നതായിരുന്നു അത്. അപ്പോഴാണ് സമീപകാലത്ത് തങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ച് ആന്‍റണി വ്യക്തമാക്കിയത്. പുതുമുഖ സംവിധായകന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസിനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു. ആഷിഖ് ഉസ്മാന്‍ ആയിരുന്നു ഇതിന്‍റെ നിര്‍മ്മാതാവ്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ ഓസ്റ്റിന്‍ ഡാന്‍ തോമസ് ഇതില്‍ നിന്ന് പിന്മാറി. അതേ പ്രോജക്റ്റ് ആണ് അതിമനോഹരം എന്ന പേരില്‍ തരുണ്‍ മൂര്‍ത്തി ഇപ്പോള്‍ സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആന്‍റണി പെരുമ്പാവൂരിന്‍റെ വാക്കുകള്‍ ഇങ്ങനെ- “നമ്മള്‍ ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകന്‍ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അവനെ കാണാതായി. അപ്പോള്‍ നമുക്ക് ഈ പരീക്ഷണത്തിന് പോവാന്‍ പേടിയാണ്. അവന്‍ പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല. ആള് പോയി. അവര്‍ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പൊ അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ പോവാന്‍ പേടിയുണ്ട്”, നവാ​ഗത സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാനുള്ള അരക്ഷിതത്വത്തെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റിലീസ് ആയി എത്തുന്ന ദൃശ്യം 3 അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് എത്തുക. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് നേരത്തേ ആരംഭിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്ക് വലിയ വിഷമമായി, ഞാൻ ആ സ്‍ക്രിപ്റ്റ് കത്തിച്ചുകളഞ്ഞു', വെളിപ്പെടുത്തി ജീത്തു ജോസഫ്
'ഇതിലും ഭേദം സിനിമ എടുത്തിടെടാ..'; 'അതിരടി'യുടെ പ്രധാനഭാ​ഗങ്ങൾ ഉൾപ്പടെ ഇൻസ്റ്റാ​ഗ്രാമിൽ, വൻ വിമർശനം