'എന്തുകൊണ്ട് എന്നതിന് ഒരിക്കലും ഉത്തരം കിട്ടാനിടയില്ല'; രാഹുലിന്‍റെ ഓര്‍മ്മയില്‍ സബീറ്റ

Published : Feb 12, 2021, 08:09 PM IST
'എന്തുകൊണ്ട് എന്നതിന്  ഒരിക്കലും ഉത്തരം കിട്ടാനിടയില്ല'; രാഹുലിന്‍റെ ഓര്‍മ്മയില്‍ സബീറ്റ

Synopsis

രാഹുലിന്റെ വേർപാടിൽ പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ അനുശോചനം അറിയിച്ചിരുന്നു.

താനും ദിവസങ്ങള്‍ക്ക് മുമ്പാണ് സഹ സംവിധായകൻ രാഹുലിനെ കൊച്ചി മരടിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൃഥ്വിരാജ് പ്രധാന കഥാപാത്രമായെത്തുന്ന 'ഭ്രമം' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു രാഹുൽ. രാഹുലിന്റെ വേർപാടിൽ പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ അനുശോചനം അറിയിച്ചിരുന്നു. രാഹുലിനെ കുറിച്ച് ചക്കപ്പഴം എന്ന പരമ്പരയിലെ താരം സബീറ്റ ജോർജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രാഹുലിന് നിത്യശാന്തി നേർന്നുകൊണ്ടാണ് സബീറ്റയുടെ കുറിപ്പ്.

'എത്ര വൈകിയാണെങ്കിലും, ഇവിടെ വന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകുന്നില്ല, 'എന്തുകൊണ്ട്' എന്നതിന് എനിക്ക് ഒരിക്കലും വ്യക്തമായ ഉത്തരം ലഭിക്കാനിടയില്ല. ഒരുമിച്ച് ജോലിചെയ്യുമ്പോൾ ഞങ്ങൾ കുറച്ച് തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ, പക്ഷേ നീ തീർച്ചയായും എന്നെ സ്വാധീനിച്ചിരുന്നു... മനോഹരമായ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ! ഇന്നലെ ഈ സമയത്ത്  ജീവനോടെ ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം... ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം'- എന്നാണ് സബീറ്റ കുറിക്കുന്നത്.

പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിന്റെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.  രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദുൽഖറിനൊപ്പം നിവിൻ പോളിയും, കൂടെ അവാർഡ് വാരിക്കൂട്ടിയ പടവും; ഒന്നല്ല, ഡിസംബറിൽ ഒടിടി റിലീസുകൾ 6
ചലച്ചിത്രമേളയുടെ ആദ്യ ദിനം ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ