
റിയാദ്: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ, സൌദി അറേബ്യ അടക്കം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇറങ്ങാനിരുന്ന ഏറ്റവും പുതിയ സ്പൈഡര്‍മാന്‍ സിനിമ, സ്പൈഡര്‍മാന്‍ എക്രോസ് സ്പൈഡര്‍വേഴ്സ് നിരോധിച്ചു. ജൂണ്‍ 22നായിരുന്ന ചിത്രം റിലീസ് ചെയ്യാനിരുന്നത്. 2018 ല്‍ ഇറങ്ങിയ സ്പൈഡര്‍മാന്‍ ഇന്‍ ടു ദ സ്പൈഡര്‍വേഴ്സിന്‍റെ രണ്ടാംഭാഗമാണ് സ്പൈഡര്‍മാന്‍ എക്രോസ് സ്പൈഡര്‍വേഴ്സ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജൂണ്‍ 1ന് ഈ ചിത്രം റിലീസ് ചെയ്തിരുന്നു. വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 417 ദശലക്ഷം യുഎസ് ഡോളര്‍ ചിത്രം ഇതുവരെ ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സെന്‍സര്‍ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിവരം.
ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയുടെ കീഴിലുള്ള സൗദി സിനിമ പറയുന്നതനുസരിച്ച്, 'പ്രാബല്യത്തിലുള്ള ഉള്ളടക്ക നിയന്ത്രണങ്ങൾക്ക് വിരുദ്ധമായതിനാൽ' സ്‌പൈഡർമാൻ ഗൾഫ് മേഖലയുടെ ചില ഭാഗങ്ങളിൽ റിലീസ് ചെയ്യില്ലെന്നാണ് പറയുന്നത്.
നിരോധനത്തിന്റെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ട്രാന്‍സ് കമ്യൂണിറ്റിക്ക് അനുകൂലമായ ചില കാര്യങ്ങളാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഗ്വെന്റെ കഥാപാത്രം ട്രാൻസ്‌ജെൻഡറാണെന്ന തരത്തില്‍ നിരൂപണങ്ങള്‍ വന്നിരുന്നു.
ചിത്രത്തില്‍ ഗ്വെൻ സ്റ്റേസിയുടെ സ്പൈഡര്‍ വുമണ്‍ ഉള്ള ഗ്യാലക്സിയില്‍ കൗമാര അനുഭവങ്ങളും അവൾ ആരാണെന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒരു സീനിൽ ഗ്വെന്റെ മുറിയുടെ ചുമരിൽ ട്രാൻസ് ഫ്ലാഗ് തൂക്കിയിട്ടുണ്ട്. അതില്‍ "പ്രൊട്ടക്റ്റ് ട്രാൻസ് കിഡ്‌സ്" എന്ന് എഴുതിയിട്ടും ഉണ്ട്. നേരത്തെയും ട്രാന്‍സ് കണ്ടന്‍റ് ചിത്രങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ നിരോധനം നേരിട്ടിട്ടുണ്ട്. പിന്നീട് റീ സെന്‍സര്‍ ചെയ്താണ് പ്രദര്‍ശനാനുമതി ലഭിച്ചത്.
'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍
'നമോര്‍' നടന്‍ ലൈംഗികാതിക്രമ ആരോപണത്തില്‍: വിശദീകരണവുമായി നടന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ