'വിക്കഡ് സണ്ണി'; കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം കോമഡി ചിത്രവുമായി പ്രിയദര്‍ശന്‍

Published : Jul 05, 2026, 08:25 PM IST
wicked sunny priyadarshans next movie in bollywood starring akshay kumar

Synopsis

കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു ഭൂത് ബംഗ്ല

നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയര്‍. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രങ്ങള്‍. 42 വര്‍ഷങ്ങള്‍ക്കിപ്പുറവും കര്‍മ്മ മേഖലയില്‍ സജീവം. എന്ന് മാത്രമല്ല, കരിയറില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം ഏറ്റവും ഒടുവില്‍ ഇറങ്ങിയതിന്. പ്രിയദര്‍ശനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സമകാലികര്‍ക്കൊന്നുമില്ലാത്ത നേട്ടമാണ് 69-ാം വയസിലും പ്രിയദര്‍ശന്‍ സൃഷ്ടിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും ഒരു വിജയചിത്രം നല്‍കാനായതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ, ഏപ്രിലില്‍ തിയറ്ററുകളിലെത്തിയ ഭൂത് ബംഗ്ല ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 270 കോടിക്ക് മുകളിലാണ്. ഇപ്പോഴിതാ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രത്തിന്‍റെ ടൈറ്റില്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. 

അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും ബോളിവുഡില്‍ നിന്നാണ്. അക്ഷയ് കുമാര്‍ തന്നെയാണ് നായകന്‍. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പേര് വിക്കഡ് സണ്ണി എന്നാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹന്‍ ശങ്കറുമൊത്ത് പ്രിയദര്‍ശനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഭൂത് ബംഗ്ലയുടെ രചനയിലും രോഹന്‍ പങ്കാളിയായിരുന്നു. അക്ഷയ് കുമാറിന്‍റെ ഒരു മുന്‍ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ തീം സോംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പേരാണ് ഇതെന്നാണ് സൂചന. 2004 ല്‍ ഡേവിഡ് ധവാന്‍റെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും നായകന്മാരായ ചിത്രത്തില്‍ അക്ഷയ് കുമാര്‍ കഥാപാത്രത്തിന്‍റെ ഒരു പേര് സണ്ണി എന്നായിരുന്നു. ടിപ്സ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സമീപകാല ചിത്രങ്ങളായ ഭൂത് ബംഗ്ല, വെല്‍കം ടു ദി ജംഗിള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കോമഡി കഥാപാത്രത്തെയാവും അദ്ദേഹം പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയനും അക്ഷയും ഒന്നിക്കുന്ന ഒന്‍പതാമത്തെ ചിത്രമായിരിക്കും വിക്കഡ് സണ്ണി. ഭൂത് ബംഗ്ലയ്ക്ക് ശേഷം പുറത്തുവരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രവും ബോളിവുഡില്‍ നിന്നാണ്. ഹൈവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാന കഥാപാത്രങ്ങള്‍. അതേസമയം പ്രിയദര്‍ശന്‍റെ കരിയറിലെ 100-ാം ചിത്രം മോഹന്‍ലാലുമൊത്താണ്. ഇത് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ നീളുന്നതിനിടെയാണ് പ്രിയന്‍ അടുത്ത ബോളിവുഡ് ചിത്രവുമായി മുന്നോട്ട് പോകുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷാജി കൈലാസ്- ജോജു ജോര്‍ജ് ടീമിന്‍റെ 'വരവി'ന് സംഗീതം പകരാന്‍ സാം സി എസ്
25 വര്‍ഷത്തെ സൗഹൃദം, രണ്ട് വര്‍ഷം മുന്‍പ് ഡേറ്റിം​ഗ്; ഗൗരി സ്പ്രാട്ടിനെ ജീവിതസഖിയാക്കി ആമിര്‍ ഖാന്‍