ഇക്കുറിയും വിദ്യാര്‍ഥികളെ ആദരിക്കാൻ വിജയ്

Published : Jun 10, 2024, 02:44 PM IST
ഇക്കുറിയും വിദ്യാര്‍ഥികളെ ആദരിക്കാൻ വിജയ്

Synopsis

ഉന്നതജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാൻ സിനിമാ നടൻ ദളപതി വിജയ് വീണ്ടും.

ഉന്നതജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ സിനിമാ നടനും ടിവികെ നേതാവുമായ വിജയ്. രണ്ട് ഘട്ടങ്ങളിലായി ചടങ്ങ് നടത്തും. 10,12 ക്ളാസുകളിലെ വിദ്യാർത്ഥികളെ സിനിമാ താരം വിജയ് ആദരിക്കുുക. ജൂൺ 28നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്.

രാഷ്‍ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായി വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു.  ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ക്ലൈമാക്സ് തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരുന്നത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറുകയും ചെയ്‍തിരുന്നു.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ആണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: 'ഒരുങ്ങുന്നത് വമ്പൻ സംഭവം', മോഹൻലാല്‍ ചിത്രം റാമിന്റെ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്