'കെജിഎഫ് 2' അടുത്ത മാസം എത്തുമോ? സത്യാവസ്ഥ ഇതാണ്

Published : Jun 18, 2021, 11:09 PM IST
'കെജിഎഫ് 2' അടുത്ത മാസം എത്തുമോ? സത്യാവസ്ഥ ഇതാണ്

Synopsis

90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു

ഭാഷാഭേദമന്യെ പാന്‍ ഇന്ത്യ തലത്തില്‍ വലിയ പ്രേക്ഷക കാത്തിരിപ്പുള്ള ചിത്രമാണ് 'കെജിഎഫ് 2'. കൊവിഡ് മൂലം മറ്റു പല ചിത്രങ്ങളെപ്പോലെയും റിലീസ് നീണ്ടുപോവുകയായിരുന്നു യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെയും. 2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അറിയിപ്പ്, അതായത് അടുത്ത മാസം. പ്രഖ്യാപിച്ച തീയതി അടുക്കുന്നതോടെ ട്വിറ്ററില്‍ ഇതം സംബന്ധിച്ച സംശയം ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ചിത്രം നേരത്തെ പറഞ്ഞിരുന്ന തീയതിയില്‍ എത്തുമോ എന്നതാണ് സിനിമാപ്രേമികളില്‍ പലരുടെയും സംശയം. ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ്.

ജൂലൈ 16ന് ചിത്രം എത്തില്ലെന്നും ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും തരണ്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ചിത്രമെന്നും രാജ്യത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിക്കുമെന്നും തരണ്‍ കുറിച്ചു. പഴയ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും.

ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍