ഉണ്ണി മുകുന്ദന്‍ ഇല്ലെങ്കിലും 'മാര്‍ക്കോ' മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം

Published : Jul 01, 2025, 09:58 PM IST
will marco franchise going forward without unni mukundan producers give hint

Synopsis

100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് മാര്‍ക്കോ

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ചിത്രം മലയാളികള്‍ക്ക് പുറത്ത് മറുഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടിയിരുന്നു. ചിത്രത്തിന്‍റെ സീക്വല്‍ ഉണ്ടാവുമെന്ന് മാര്‍ക്കോ റിലീസിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ക്കോ ഫ്രാഞ്ചൈസിയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ഒരു കമന്‍റിന് മറുപടിയായി ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഇത് മാര്‍ക്കോ ഇഷ്ടപ്പെടുന്നവരില്‍ നിരാശ ഉണ്ടാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ പിന്മാറിയാലും മാര്‍ക്കോയ്ക്ക് തുടര്‍ച്ച ഉണ്ടാകുമോ? ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്.

സോഷ്യല്‍ മീഡിയ കമന്‍റ് ബോക്സില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സില്‍ നിന്ന് പ്രതികരണം എത്തിയത്. “മാര്‍ക്കോ 2 ഇറക്കിവിട് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്. പറ്റില്ലെങ്കില്‍ റൈറ്റ്സ് വാങ്ങി വേറെ പ്രൊഡക്ഷന്‍ ടീമിനെ വച്ച് ചെയ്യ്. നല്ല പടം ആണ് മാര്‍ക്കോ. അതിന്‍റെ രണ്ടാം ഭാഗം ഒക്കെ വന്നാല്‍ ഏറ്റവും കാത്തിരിപ്പ് സൃഷ്ടിക്കുന്ന ഒരു ചിത്രമായി മാറും”, എന്നായിരുന്നു ഒരു മാര്‍ക്കോ ആരാധകന്‍റെ കമന്‍റ്. ഇതിന് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സില്‍ നിന്ന് പ്രതികരണമെത്തി.

അത് ഇങ്ങനെ ആയിരുന്നു- “മാര്‍ക്കോയ്ക്ക് ലഭിക്കുന്ന ഈ വലിയ പ്രതികരണത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സിരീസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മാര്‍ക്കോയുടെ എല്ലാ അവകാശങ്ങളും ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സില്‍ നിക്ഷിപ്തമാണ്. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഞ‌ങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ കൈമാറ്റമോ പങ്കിടലോ ഞങ്ങള്‍ ചെയ്യില്ലെന്നുകൂടി അറിയിക്കട്ടെ”.

ഹനീഫ് അദേനി ആയിരുന്നു മാര്‍ക്കോയുടെ സംവിധായകന്‍. ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, അഭിമന്യു ഷമ്മി തിലകന്‍, ആന്‍സണ്‍ പോള്‍, യുക്തി തരേജ, ദുര്‍വ താക്കര്‍, ഷാജി ചെന്‍, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, രവി ബാബു, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍