
കാലമെത്ര ചെന്നാലും സിനിമാപ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുന്ന സംവിധായകന്‍-നടന്‍ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍. ദീര്‍ഘകാല ഇടവേളയ്ക്കുശേഷം 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നാല് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു സിനിമ ആലോചിക്കുകയാണോ? സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു ചിത്രത്തെ മുന്‍നിര്‍ത്തി സിനിമാപ്രേമികളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.
സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനുമൊപ്പം ഒരാള്‍ കൂടിയുണ്ട് ചിത്രത്തില്‍. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം ആണത്. ഒരു കഥാചര്‍ച്ചയെന്ന തോന്നലുളവാക്കുന്ന ചിത്രം വേഗത്തിലാണ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ വൈറല്‍ ആയിമാറിയത്. ഒരു തരത്തിലുള്ള കണ്‍ഫര്‍മേഷനും ഇത്തരമൊരു പ്രോജക്ടിനെക്കുറിച്ച് വന്നിട്ടില്ലെങ്കിലും ആരാധകരുടെ ഭാവനകളില്‍ സാധ്യതകള്‍ തെളിയുകയാണ്.
ഫഹദ് നായകനായ 'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. 22 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യം ആ പദ്ധതികളെല്ലാം തകര്‍ത്തു. ഇനി ഈ പ്രോജക്ട് ആണോ മോഹന്‍ലാലിനെ വച്ച് പുനരാലോചിക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.
അതേസമയം ഉടന്‍ ഒരു പുതിയ പ്രോജക്ട് കമ്മിറ്റ് ചെയ്യാന്‍ മോഹന്‍ലാലിനെ തിരക്ക് അനുവദിക്കുന്നില്ലെന്നാണ് സിനിമാമേഖലയില്‍ നിന്നുള്ള വിവരം. തന്‍റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതാണ് ഇതിനു കാരണം. ബിഗ് ബജറ്റ് ചിത്രമായ ബറോസും കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍മ്മാണം നീണ്ടുപോയ ചിത്രമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ബറോസിന്‍റെ പ്രീ പ്രൊഡക്ഷന്‍ നിലവില്‍ അന്തിമഘട്ടത്തിലാണ്. ആദ്യ ഷെഡ്യൂള്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ഇതിനൊപ്പം റിയാലിറ്റി ടെലിവിഷന്‍ ഷോ ആ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ അവതാരകന്‍ എന്ന നിലയിലെ തിരക്കുകളുമുണ്ട് അദ്ദേഹത്തിന്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ