പാക് അധീന കശ്മീര്‍ പരാമര്‍ശം; വിമര്‍ശകര്‍ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി കങ്കണ

Web Desk   | others
Published : Sep 04, 2020, 11:34 PM IST
പാക് അധീന കശ്മീര്‍ പരാമര്‍ശം; വിമര്‍ശകര്‍ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി കങ്കണ

Synopsis

മഹാരാഷ്ട്ര ആരുടേയും കുടുംബസ്വത്തല്ലെന്നും ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍ തടഞ്ഞോളീ, സെപ്തംബര്‍ 9ന് താന്‍ മുംബൈയില്‍ എത്തുമെന്നും കങ്കണ

മുംബൈയിലേക്ക് മടങ്ങി വരരുതെന്ന് ഭീഷണിപ്പെടുത്തിയവരെ വെല്ലുവിളിച്ച് കങ്കണ റണൌത്ത്.  മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന് പിന്നാലെ കങ്കണയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത് ഇടയിലാണ് കങ്കണയുടെ വെല്ലുവിളി. മഹാരാഷ്ട്ര ആരുടേയും കുടുംബസ്വത്തല്ലെന്നും ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍ തടഞ്ഞോളൂ, സെപ്തംബര്‍ 9ന് താന്‍ മുംബൈയില്‍ എത്തുമെന്നും കങ്കണ പറയുന്നു.

മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന് പിന്നാലെ ബിജെപി, എന്‍സിപി, കോണ്‍ഗ്രസ്, ശിവസേനാ നേതാക്കള്‍ കങ്കണയ്ക്കെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ കങ്കണ വെല്ലുവിളിക്കുന്നത്. തനിക്ക് ധൈര്യത്തോടെ പറയാനാകും താന്‍ മറാത്തയാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയുടെ അഭിമാനം ശക്തിപ്പെടുത്തിയവര്‍ക്ക് മാത്രമാണ് മറാത്ത എന്നുപറയാന്‍ അവകാശമുള്ളത്. തനിക്കതുണ്ടെന്നും കങ്കണ പറയുന്നു. വ്യാഴാഴ്ചയാണ് ശിവസേനാ നേതാവ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കങ്കണ ആരോപിച്ചത്. മുംബൈയിലേക്ക് തിരികെ വരരുത് എന്നായിരുന്നു ഭീഷണിയെന്നും കങ്കണ പറയുന്നു. 
 

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ