തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L 366 എന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ലൗലജൻ എന്ന പോലീസ് ഓഫീസറായി എത്തുന്നു. Mohanlal as Lovelajan in L 366 directed by Tharun Moorthy.
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് L 366 . മോഹൻലാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പൊലീസ് ഓഫീസറായി എത്തുന്ന ചിത്രം കൂടിയാണിത്. ലൗലജൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ എത്തുന്ന ചിത്രമാണിത്. നേരത്തെ സത്യൻ അന്തിക്കാട് ഒരുക്കിയ ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ മീര ജാസ്മിൻ എത്തിയിരുന്നു. നൈസി എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന L 366 ന്റെ ലൊക്കേഷൻ ചിത്രങ്ങളും നേരത്തെ ചർച്ചയായിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ താടി വടിച്ച് മീശ ലുക്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണ സമയത്തെ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെള്ളമുണ്ടുടുത്ത് ഗ്രേ ഷർട്ടിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ, ശബ്ദസംവിധാനം വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, കോ ഡയറക്റ്റര്‍ ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, സഹസംവിധാനം ബിനു പപ്പു, മേക്കപ്പ് റോണെക്‌സ് സേവിയര്‍. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.


