ജി ആര്‍ ഇന്ദുഗോപന്റെ കഥയില്‍ 'വൂള്‍ഫ്' , മോഷൻ പോസ്റ്റര്‍ മഞ്‍ജു വാര്യര്‍ പുറത്തുവിട്ടു

By Web TeamFirst Published Mar 23, 2021, 12:46 PM IST
Highlights

ജി ആര്‍ ഇന്ദുഗോപനാണ് വൂള്‍ഫ് സിനിമയുടെ കഥയെഴുതിയിരിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ ആസ്‍പദമാക്കിയുള്ള വൂള്‍ഫ് എന്ന സിനിമയുടെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്‍ജു വാര്യരാണ് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടത്. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ മോഷൻ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ തന്നെയാണ് പോസ്റ്ററിലുള്ളത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഷാജി അസീസ് സംവിധാനം വൂള്‍ഫ് ഒരു ത്രില്ലര്‍ ചിത്രമാണ്. സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. സസ്‍പെൻസിനും ചിത്രം പ്രധാന്യം നല്‍കിയിരിക്കുന്നു. സിനിമയുടെ പോസറ്റര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജി ആര്‍ ഇന്ദുഗോപന്റെ കഥയാണ് സിനിമയ്‍ക്ക് ആധാരം എന്നതാണ് പ്രധാന പ്രത്യേകത.

ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

നൗഫല്‍ അബ്‍ദുള്ളയാണ് എഡിറ്റിംഗ്.

click me!