ജോലി നഷ്ടമാകാന്‍ കാരണം അജിത്ത്; താരത്തിന്റെ വീടിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

By Web TeamFirst Published Oct 6, 2021, 5:21 PM IST
Highlights

ഫർസാന, ശാലിനിയെ സമീപിച്ച് സഹായം അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ നടപടി ഒന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോർട്ടുകൾ.

മിഴ് നടൻ അജിത്തിന്റെ(Ajith) വീടിന് മുന്നിൽ അത്മഹത്യക്ക്(committing suicide) ശ്രമിച്ച് യുവതി(Woman). തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് അവരെ പൊലീസ് അറസ്റ്റും ചെയ്തു. ഫർസാന(Farzana) എന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ടൈെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ഫർസാന ജോലി  ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഒരിക്കൽ അജിത്തും ശാലിനിയും വന്നിരുന്നു. ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വീഡിയോ എടുക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതേടെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരെ ജോലിയിൽ നിന്ന്  പുറത്താക്കി. ഇതേത്തുടർന്ന് ഫർസാന, ശാലിനിയെ സമീപിച്ച് സഹായം അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ നടപടി ഒന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോർട്ടുകൾ.

തുടർന്ന് ഒരു സുഹൃത്തിനൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന് സുരക്ഷ നൽകുന്ന പൊലീസുകാർ ഇവരെ തടഞ്ഞു. ഫർസാനയോട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ‌ തന്റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്നും തനിക്ക് താരത്തെ കാണണമെന്നും പറഞ്ഞ് കരയുകയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. വേ​ഗം തന്നെ പൊലീസും ചില നാട്ടുകാരും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചു. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അറസ്റ്റ് ചെയ്തെങ്കിലും കൗൺസിലിങ് നൽകി ഫർസാനയെ പൊലീസ് വിട്ടയക്കുക ആയിരുന്നു. 

click me!