Nun rape case : അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യൂസിസി

Web Desk   | Asianet News
Published : Jan 15, 2022, 01:01 PM IST
Nun rape case : അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യൂസിസി

Synopsis

പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീർഘവും കഠിനവുമായ പാതയിലൂടെയാണ്. 

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Kerala Nun Rape Case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ വിഷയത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്ന് തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇന്നലെയെന്നും ഡബ്ല്യൂസിസി പറഞ്ഞു.

അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. അതിനാല്‍ അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കും ഒപ്പമാണ് തങ്ങളെന്നും ഡബ്ല്യൂസിസി കുറിച്ചു.

ഡബ്ല്യുസിസിയുടെ പോസ്റ്റ്

ചില ദിവസങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ വെറുതെ ആയെന്നു തോന്നുമ്പോൾ നിരാശ തോന്നും , ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാൻ സ്ത്രീകൾക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീർഘവും കഠിനവുമായ പാതയിലൂടെയാണ്. അതുകൊണ്ട് നമ്മൾ പരസ്പരം പറയണം. ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും,  നീതിയും കൂടുതൽ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പിൽ സത്യം പറയാൻ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ!

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'