
ലോകത്ത് ഏറ്റവും ചെലവേറിയ സിനിമകള്‍ ഒരുക്കുന്ന ഇന്‍ഡസ്ട്രി ഹോളിവുഡ് ആണ്. ലോകം മുഴുക്കെ വ്യാപിച്ചു കിടക്കുന്ന മാര്‍ക്കറ്റ് തന്നെയാണ് ഹോളിവുഡ് സ്റ്റുഡിയോകളെ അതിന് ധൈര്യപ്പെടുത്തുന്നത്. എത്ര ചെലവാക്കിയാലും പടം പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയാല്‍ ബജറ്റിന്‍റെ എത്രയോ ഇരട്ടി കളക്ഷനാണ് തങ്ങളെ തേടിയെടുകയെന്ന് അതിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ബോധ്യമുണ്ട്. ഇപ്പോഴിതാ ലോക സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത ബജറ്റില്‍ ഒരു സിനിമ ഒരുങ്ങുന്നതും ബോളിവുഡില്‍ നിന്ന് തന്നെ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1 ബില്യണ്‍ യുഎസ് ഡോളര്‍ (8587 കോടി രൂപ) ബജറ്റ് വരുന്ന ഒരു സിനിമയാണ് വരാനിരിക്കുന്നത്!
ലോകം മുഴുവന്‍ ആരാധകരുള്ള മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റ ഭാഗമായി വരുന്ന അവഞ്ചേഴ്സ്: ഡൂംസ്‍ഡേ എന്ന ചിത്രമാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ടൈറ്റിലിന്‍റെ ഉടമയാവാന്‍ ഒരുങ്ങുന്നത്. അന്തര്‍ദേശീയ മാധ്യമമായ കൊളൈഡറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 8 മില്യണ്‍ ഡോളര്‍ (6869 കോടി രൂപ) ആണ് മാര്‍വെല്‍ ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന് മാത്രമായി ഇതിനകം ചെലവഴിച്ചിരിക്കുന്നത്. തങ്ങളുടെ തന്നെ 2023 ചിത്രം ആന്‍റ് മാന്‍ ആന്‍ഡ് വാസ്പ് ക്വാണ്ടുമാനിയയുടെ പ്രീ പ്രൊഡക്ഷന് മാര്‍വെല്‍ ചെലവഴിച്ചതിന്‍റെ മൂന്നിരട്ടിയിലേറെയാണ് ഈ തുക. ഈ ചിത്രത്തിന്‍റെ ആകെ ബജറ്റ് 388 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഫോര്‍ബ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഡൂംസ്‍ഡേയുടെ പ്രതിവാര ചെലവ് ക്വാണ്ടുമാനിയയുടേതിന്‍റെ മൂന്നിരട്ടിയാണ്. ഇത് വച്ചിട്ടാണ് ഡൂംസ്‍ഡേയുടെ ബജറ്റ് വിദഗ്‍ധര്‍ പ്രവചിക്കുന്നത്.
ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കോസ്റ്റ് തന്നെ 500- 600 മില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നിലവില്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി കണക്കാക്കപ്പെടുന്ന സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 9 നേക്കാള്‍ വലിയ ബജറ്റ് ആണ്. 447 മില്യണ്‍ ഡോളര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ ബജറ്റ്. അതേസമയം ഇത് നിര്‍മ്മാണ ചെലവിന്‍റെ മാത്രം കാര്യമാണ്. മാര്‍ക്കറ്റിംഗിനും പബ്ലിസിറ്റിക്കുമായി ലോഭമില്ലാതെ ചെലവഴിക്കാറുള്ള സ്റ്റുഡിയോ ആണ് മാര്‍വെല്‍. ഡൂംസ്‍ഡേയ്ക്കും സീക്രട്ട് വാര്‍സിനുമായി മാര്‍വെലിനും ഡിസ്‍നിക്കും ഒരു ബില്യണ്‍ ഡോളര്‍ ആകെ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. സീക്രട്ട് വാര്‍സ് ഇനിയും പ്രൊഡക്ഷനിലേക്ക് കടന്നിട്ടില്ലാത്തതിനാല്‍ അതുവരെ ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണം ഡൂംസ്‍ഡേയ്ക്ക് ആയിരിക്കും.
വിഎഫ്എക്സിന് വലിയ ചെലവ് വരുന്ന ചിത്രമാണ് ഡൂംസ്‍ഡേ. എന്നാല്‍ അതുപോലെ തന്നെ താരങ്ങളുടെ പ്രതിഫല കാര്യത്തിലും ഈ ചെലവ് വരും. ഹോളിവുഡിലെ 35 എ ലിസ്റ്റ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം താരങ്ങളുടെ പ്രതിഫലം മാത്രം 250 മില്യണ്‍ ഡോളര്‍ വരും. അതായത് 2147 കോടി രൂപ!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ