അരുണ്‍ വിജയ്‍യുടെ ആക്ഷന്‍ ചിത്രം; ഒടിടി റിലീസ് പ്രഖ്യാപിച്ച് 'യാനൈ'

Published : Aug 17, 2022, 02:27 PM IST
അരുണ്‍ വിജയ്‍യുടെ ആക്ഷന്‍ ചിത്രം; ഒടിടി റിലീസ് പ്രഖ്യാപിച്ച് 'യാനൈ'

Synopsis

തിയറ്ററുകളില്‍ വിജയം നേടിയ സിനിമ

അരുണ്‍ വിജയ്‍യെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന യാനൈ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാമ്യമുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജൂലൈ 1 ന് ആയിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യുക. ഓഗസ്റ്റ് 19 ന് ഒടിടിയില്‍ എത്തും.

തിയറ്ററുകളില്‍ വിജയം നേടിയ സിനിമയാണിത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ മാസ് ചിത്രം സംവിധായകന്‍ ഹരിയുടെ തിരിച്ചുവരവ് ചിത്രമായും വിലയിരുത്തപ്പെട്ടിരുന്നു. അരുണ്‍ വിജയ് പങ്കെടുത്ത സിംഗിള്‍ ഷോട്ട് ആക്ഷന്‍ സീക്വന്‍സ് സിനിമാസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ജി വി പ്രകാശ് കുമാറിന്‍റെ സംഗീതവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം റിലീസിന് മുന്‍പേ ഹിറ്റായിരുന്നു. ഡ്രംസ്റ്റിക്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെദിക്കരൻപാട്ടി എസ് ശക്തിവേല്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

രാമചന്ദ്ര രാജു, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, രാജേഷ്, രാധിക ശരത്‍കുമാര്‍, ഐശ്വര്യ, അമ്മു അഭിരാമി, യോഗി ബാബു, പുഗഴ്, വി ഐ എസ് ജയപാലന്‍, ബോസ് വെങ്കട്ട്, സഞ്ജീവ് വെങ്കട്ട്, തലൈവാസല്‍ വിജയ്, രാമ, ഇമ്മന്‍ അണ്ണാച്ചി, നക്കലൈറ്റ്സ് ചന്ദ്രകുമാര്‍, ഒ എ കെ സുന്ദര്‍, സ്നേഹന്‍, ഗംഗൈ അമരന്‍, ശ്രീവിദ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രവിചന്ദ്രന്‍ എന്നാണ് അരുണ്‍ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്.

ഛായാഗ്രഹണം എസ് ഗോപിനാഥ്, എഡിറ്റിംഗ് ആന്‍റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് എം എസ് മുരുഗരാജ്, ചിന്ന ആര്‍ രാജേന്ദ്രൻ, വിതരണം കെ കെ ആര്‍ സിനിമാസ്. 15 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 40 കോടിയിലേറെ കളക്റ്റ് ചെയ്‍തിരുന്നു. 

ALSO READ : 'സ്റ്റാന്‍ലി' ഇതാ എത്തി; റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സാറ്റര്‍ഡേ നൈറ്റ്സി'ല്‍ നിവിന്‍ പോളി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക