
ബെംഗലൂരു: ദക്ഷിണേന്ത്യൻ സിനിമകൾ ഈ വർഷം ബോളിവുഡിനെക്കാള് മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ആളുകൾ ബോളിവുഡിനെ അനാദരിക്കരുതെന്ന് നടൻ യാഷ്. ഹിന്ദി മേഖലകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച കെജിഎഫ് 2, കാന്താര തുടങ്ങിയ സിനിമകളുടെ വിജയത്തിന്‍റെ ഉദാഹരണം ഉദ്ധരിച്ച്, ഇത് ഒരു ഘട്ടം മാത്രമാണെന്നും ഇത് ബോളിവുഡ് സിനിമാ വ്യവസായത്തെ മോശമായി കാണാന്‍ ഒരു കാരണമല്ലെന്നും കെജിഎഫ് താരം പറഞ്ഞു.
വടക്കും തെക്കും തമ്മിലുള്ള ചർച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മൂലക്കിരുത്തുന്നത് നല്ലതല്ലെന്നും യാഷ് കൂട്ടിച്ചേർത്തു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് യാഷ് ഈകാര്യം പറഞ്ഞത്.
“കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയിൽ പെരുമാറിയപ്പോൾ ഞങ്ങളും ഇതേ പ്രശ്‌നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ ബഹുമാനം ലഭിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുശേഷം, നമുക്ക് ആരെയും ആനാദരിക്കാന്‍ ആകില്ല. നമ്മൾ എല്ലാവരെയും ബഹുമാനിക്കണം. ബോളിവുഡിനെ ബഹുമാനിക്കുക. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല'
'അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. അവർ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്” ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ കെജിഎഫ് 2വിലെ നായകന്‍ കൂട്ടിച്ചേർത്തു.
കെജിഎഫ്: ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിൽ മെഗാ വിജയമായിരുന്നു. ആഗോള ബോക്‌സ് ഓഫീസിൽ ഇത് 1000 കോടിയിലധികം നേടി. ലോകമെമ്പാടുമായി 10,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. ഒരു കന്നഡ സിനിമയുടെ എക്കാലത്തെയും വലിയ റിലീസായിരുന്നു ഇത്.
ഇന്ത്യന്‍ സിനിമ 2022: ബോളിവുഡിന് വീഴ്ച; തെന്നിന്ത്യ തിളങ്ങി, മാറുന്ന ഒടിടി ട്രെന്‍റ്.!
കേരളത്തില്‍ 2022ല്‍ ഏറ്റവും കളക്ഷൻ സ്വന്തമാക്കിയത് 'കെജിഎഫും' 'ഭീഷ്‍മ പര്‍വ'വും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ