രാമായണം സിനിമ ഒരുങ്ങുന്നു, ബജറ്റ് 700 കോടിക്കുമേൽ; നിർമാതാവായി യാഷും

Published : Apr 14, 2024, 04:32 PM IST
രാമായണം സിനിമ ഒരുങ്ങുന്നു, ബജറ്റ് 700 കോടിക്കുമേൽ; നിർമാതാവായി യാഷും

Synopsis

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ആണ് രാമായണം.

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി ഉയർന്ന ആളാണ് യാഷ്. ഇതിലൂടെ കേരളത്തിൽ അടക്കം വൻ സ്വീകാര്യത ലഭിച്ച നടന് ഏറെ ആരാധകരും ഉണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്. ​ഗീതു മോഹ​ൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് യാഷിന്റേതായി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തിൽ രാമായണം സിനിമയിൽ യാഷ് ഭാ​ഗമാകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്.  യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഉത്തവാദിത്തം നിറവേറ്റാൻ ഇന്ത്യൻ സിനിമയുടെ മുഖമായ യാഷിനെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നാണ് നമിത് മല്‍ഹോത്ര പറഞ്ഞത്. ഇന്ത്യൻ സിനിമയെ ആ​ഗോളതലത്തിലേക്ക് ഉയർത്തുന്ന സിനിമ നിർമിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനായി നമിത് മല്‍ഹോത്രയുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും യാഷ് അറിയിച്ചു. 

തിയറ്റർ പൂരപ്പറമ്പാക്കി 'നിതിൻ മോളി'; പുത്തൻ പടവുമായി നിവിൻ, നായികയാകാൻ നയൻതാര

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ആണ് രാമായണം. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ സിനിമയിൽ നിന്നും സായ് പല്ലവി പിന്മാറി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പകരം ജാന്‍വി കപൂറായിരിക്കും സിനിമയിൽ നായിക ആയി എത്തുക എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.  'രാമായണം' സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ