
മുംബൈ: ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര കഴിഞ്ഞ ഏപ്രില്‍ 20നാണ് അന്തരിച്ചത്. വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഇപ്പോള്‍ ഇതാ പമേല ചോപ്രയുടെ സ്മരണകള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയുമായി വൈആര്‍എഫ് എത്തിയിരിക്കുന്നു.
പമേല പാടിയ വളരെ ഹിറ്റായ ഗാനങ്ങള്‍ എല്ലാം ഉള്‍കൊള്ളിച്ചാണ് ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. ചാന്ദിനി അടക്കം പമേല പാടിയ വളരെ മനോഹരമായ ഗാനങ്ങള്‍ ഈ വീഡിയോയിലുണ്ട്. ഒപ്പം പമേലയുടെ ചില സംഭാഷണങ്ങളും ഉള്‍പ്പെടുന്നു.
യാഷ് രാജ് ഫിലിംസാണ് പമേലയുടെ മരണ വിവരം അറിയിച്ചുകൊണ്ട് ഔദ്യോഗികമായി വ്യാഴാഴ്ച പത്രകുറിപ്പ് ഇറക്കിയത്. "ഏഴുപത്തിനാലുകാരിയായ പമേല ചോപ്ര ഇന്ന് രാവിലെ അന്തരിച്ചു. രാവിലെ 11 മണിയോടെ ശവസംസ്‌കാരം നടന്നു. പ്രാർത്ഥനകൾക്ക് കുടുംബം നന്ദി അറിയിക്കുന്നു. കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നു" വൈആര്‍എഫ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
യാഷ് ചോപ്രയ്ക്കൊപ്പം അടിയുറച്ച് നിന്ന് യാഷ് രാജ് ഫിലിംസിനെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് പമേല ചോപ്ര. ഗാന രചിതാവ്, ഗായിക, സഹ നിര്‍മ്മാതാവ്, തിരക്കഥ സഹായി തുടങ്ങിയ റോളുകളില്‍ എല്ലാം പമീല തന്‍റെ സംഭാവന യാഷ് രാജ് ചിത്രങ്ങളില്‍ നല്‍കിയിട്ടുണ്ട്. പമേല ചോപ്ര അവസാനമായി പ്രത്യക്ഷപ്പെട്ടത് വൈആർഎഫിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയായ ദി റൊമാന്റിക്സിലാണ്. അതിൽ തന്റെ ഭർത്താവ് യാഷ് ചോപ്രയുടെ സിനിമ ജീവിത യാത്രയെക്കുറിച്ച് പമേല സംസാരിച്ചു.
2012ലാണ് യാഷ് ചോപ്ര അന്തരിച്ചത്. 1970ലാണ് യാഷ് ചോപ്ര പമേലയെ വിവാഹം കഴിച്ചത്. ഇരുവരുടെയും കുടുംബക്കാര്‍ തമ്മില്‍ പരിചയക്കാരായിരുന്നു. ആദ്യത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവര്‍ മക്കളാണ്.
ഓഫീസിന് മുന്നില്‍ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം; വിശദീകരണവുമായി കങ്കണ
ഹിന്ദി സിനിമ ലോകം ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് അവസാനിപ്പിക്കണം: മണിരത്നം