ഇനി വേണ്ടത് വെറും രണ്ട് കോടി, ഇന്ത്യയില്‍ മാത്രമായി ആ മാന്ത്രിക സംഖ്യ മറികടക്കാൻ ടോക്സിക്

Published : Aug 29, 2026, 09:57 AM IST
Yash

Synopsis

യഷിന്റെ ടോക്സിക്കിന്റെ ഇന്ത്യ കളക്ഷൻ.

തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം​ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്.ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടി എത്താൻ ഇനി വെറും രണ്ട് കോടി മാത്രമേ വേണ്ടുവെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇതുവരെ ഇന്ത്യയില്‍ നിന്ന് 198 കോടി രൂപയാണ് ടോക്സിക് നേടിയിരിക്കുന്നത്.

അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘർഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്‍പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയിലെ നിർണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്സിക്’.

ചിത്രത്തിന്റെ ആകർഷണം അതിന്റെ സ്കെയിലിൽ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഗീതു മോഹൻദാസ് സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്‍തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്സിക്’ലൂടെ കൂടുതൽ വിശാലമായ ഒരു ക്യാൻവാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിർത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഗീതു ഒരുക്കുന്നത്.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ തലങ്ങൾ നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി 'ഇരുമുടി'; ഒടിടി സ്ട്രീമിംഗ് റിപ്പോർട്ട്
ആദ്യ ദിനം മികച്ച പ്രതികരണങ്ങൾ നേടി നയൻതാര- കവിൻ ചിത്രം 'ഹായ്'