പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; 'എന്‍ ഇനിയ പൊന്‍ നിലവേ' പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി

Published : Feb 01, 2025, 02:19 PM IST
പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി; 'എന്‍ ഇനിയ പൊന്‍ നിലവേ' പകര്‍പ്പവകാശം സരിമഗയുടേതെന്ന് കോടതി

Synopsis

ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സം​ഗീതം പകര്‍ന്ന ​ഗാനമാണ് 'എന്‍ ഇനിയ പൊന്‍ നിലവേ'

തമിഴ് സിനിമയിലെ വിഖ്യാത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സം​ഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരി​ഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സം​ഗീതം പകര്‍ന്ന ​ഗാനമാണ് എന്‍ ഇനിയ പൊന്‍ നിലവേ. റിലീസിന് ഒരുങ്ങിയിരിക്കുന്ന അ​ഗത്തിയാ എന്ന തമിഴ് ചിത്രത്തിനുവേണ്ടി സം​ഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ​ഗാനം പുനരാവിഷ്കരിക്കുകയായിരുന്നു. ഇതിനെതിരെയാണ് സരി​ഗമ കോടതിയെ സമീപിച്ചത്. തങ്ങളുടെ അനുമതി കൂടാതെയാണ് പുതിയ ചിത്രത്തില്‍ പ്രസ്തുത ​ഗാനം ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ അ​ഗത്തിയായുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ​ഗാനം പ്രചരിപ്പിച്ചുവെന്നും സരി​ഗമ നല്‍കിയ കേസില്‍ ആരോപിക്കുന്നു.

പ്രസ്തുത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം ​ഗാനത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ മറുവാദം. എന്നാല്‍ സരി​ഗമയുടെ ഭാ​ഗത്താണ് ന്യായമെന്നാണ് ദില്ലി ഹൈക്കോടതി കണ്ടെത്തിയത്. ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. പാ വിജയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അ​ഗത്തിയാ. പിരീഡ് ഹൊറര്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ജീവയാണ് നായകന്‍.

ALSO READ : മുന്‍ സൈനികോദ്യോഗസ്ഥന്‍റെ ജീവിതം പറയാന്‍ 'മൈ ജോംഗ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്, നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി": ബി ഉണ്ണികൃഷ്ണൻ
ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം 'അതിരടി' പുത്തൻ പോസ്റ്റർ; ചിത്രം മെയ് 14ന് ആഗോള റിലീസ്