വിവിധ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും

നവാഗതനായ റിജു രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ മൈ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. സംവിധായകനും നടനുമായ മേജർ രവിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മിലിട്ടറിയും പ്രണയവും ഇമോഷനും നർമ്മവും ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് മൈ ജോംഗയെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതം ജെഫ്രി ജോനാഥൻ, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് അതുൽ വിജയ്, കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് ലിബിൻ മോഹൻ, ഡിസൈൻ റോസ്മേരി ലില്ലു, സംഘട്ടനം കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ എൽ ബി ശ്യാംലാൽ. കുളു, മണാലി, കണ്ണൂർ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; 'സ്പ്രിംഗി'ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം