വിമാനത്തില്‍ വെച്ച് കഥ പറഞ്ഞു, അനുഷ്‍ക ഷെട്ടി നായികയാകാൻ സമ്മതിച്ചു!

By Web TeamFirst Published Dec 5, 2019, 5:33 PM IST
Highlights

അനുഷ്‍ക ഷെട്ടിയോട് നിശബ്‍ദം എന്ന സിനിമയുടെ കഥ പറഞ്ഞതിനെ കുറിച്ച് തിരക്കഥാകൃത്ത്.

അടുത്തിടെയായി നായികകേന്ദ്രീകൃതമായ, സിനിമകളില്‍ മാത്രമാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്.  നിശബ്‍ദം എന്ന സിനിമയാണ് അനുഷ്‍ക ഷെട്ടിയുടെതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞ് ഒരാഴ്‍ച കഴിഞ്ഞപ്പോള്‍ തന്നെ അനുഷ്‍ക ഷെട്ടി സിനിമയ്‍ക്ക് ഗ്രീൻ സിഗ്‍നല്‍ നല്‍കിയെന്ന് തിരക്കഥാകൃത്ത് കൊന വെങ്കട് പറയുന്നു.

നിശബ്‍ദം എന്ന സിനിമയില്‍ അനുഷ്‍ക ഷെട്ടിയെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്. മറ്റൊരു ഫീമെയില്‍ സൂപ്പര്‍സ്റ്റാറിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഞാൻ മുംബൈയില്‍ നിന്ന് തിരിച്ചുപോകുകയായിരുന്നു. അപ്പോള്‍ ഞാൻ സഞ്ചരിച്ച അതേ വിമാനത്തില്‍ അനുഷ്‍ക ഷെട്ടിയെയും കണ്ടു. അതിനിടെ വിമാനത്തിന് തകരാര്‍ വന്നതിനിടെ ചൈന്നെ വഴി, വഴിതിരിച്ചുവിടുകയും ചെയ്‍തു. അതിനിടയില്‍ അനുഷ്‍ക ഷെട്ടിയോട് കഥ പറഞ്ഞു. ഒരാഴ്‍ചയ്‍ക്കുള്ളില്‍ അനുഷ്‍ക ഷെട്ടി സമ്മതം അറിയിക്കുകയായിരുന്നു- കൊന വെങ്കട് പറയുന്നു.  അനുഷ്‍ക ഷെട്ടി നായികയാകുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്‍ദം. ചിത്രത്തില്‍ സാക്ഷി എന്ന എന്ന കഥാപാത്രമായാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്.  നിശബ്‍ദയായ ചിത്രകാരിയായാണ് അനുഷ്‍ക ഷെട്ടി  അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാൻ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്. മാധവൻ സംഗീതഞ്ജനായും ചിത്രത്തില്‍ അഭിനയിക്കുന്നു. നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. കൊന വെങ്കട് ഗോപി മോഹൻ, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

click me!