പ്രണയ നായകനോ നിവിൻ പോളി?, വീഡിയോ പുറത്ത്, ഏഴ് കടൽ ഏഴ് മലൈ'യിലെ മനോഹര ഗാനം

Published : Feb 14, 2024, 10:46 PM IST
പ്രണയ നായകനോ നിവിൻ പോളി?, വീഡിയോ പുറത്ത്, ഏഴ് കടൽ ഏഴ് മലൈ'യിലെ മനോഹര ഗാനം

Synopsis

നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്ത്.

നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. ഏഴ് കടൽ ഏഴ് മലൈ സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

 തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്ന ഏഴ് കടൽ ഏഴ് മലൈ'യിലെയ്‍ക്കായി യുവൻ ശങ്കര്‍ രാജയും സിദ്ധാര്‍ഥും ആലപിച്ച മറുപടി നീ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലി നായികയായി എത്തുമ്പോള്‍ ഗാനത്തിന്റെ വരികള്‍ മദൻ കർക്കിയും സംഗീത സംവിധാനം യുവാൻ ശങ്കര്‍ രാജയുമാണ്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം നിവിൻ പോളിക്കൊപ്പം എത്തുന്നതിനാല്‍ 'ഏഴ് കടൽ ഏഴ് മലൈ'യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ നിര്‍വഹിക്കുന്ന ചിത്രം ഏഴ് കടൽ ഏഴ് മലൈയുടെ ആക്ഷൻ സ്റ്റണ്ട് സിൽവ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.

മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവും നിവിൻ പോളി നായകനായി ഒരുങ്ങുന്നുണ്ട്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Read More: തമിഴകത്ത് ഒന്നാമനും രണ്ടാമനും ആരൊക്കെ?, താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്