ഫാന്‍റസി കഥയുമായി നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവോ?: ഏഴു കടല്‍ ഏഴു മലൈ ട്രെയിലര്‍

Published : Jan 20, 2025, 08:02 PM IST
ഫാന്‍റസി കഥയുമായി നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവോ?:  ഏഴു കടല്‍  ഏഴു മലൈ ട്രെയിലര്‍

Synopsis

റാം സംവിധാനം ചെയ്ത 'ഏഴ് കടൽ ഏഴ് മലൈ' എന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി

കൊച്ചി: തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകൻ റാം, മലയാള താരം നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'യേഴ് കടൽ യേഴ് മലൈ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് നിർമ്മിച്ചിരിക്കുന്ന ചിത്രം 2025 മാർച്ചിൽ ആഗോള റിലീസായെത്തും.

2024  മെയ് മാസത്തിൽ നെതർലണ്ടിൽ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയർ നടന്നത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് അവിടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

ഈ ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നിവിൻ പോളി എത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. 46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്ഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. 

സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൻ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിർവഹിച്ചത്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡിയാണ്.

തീര്‍ത്തും വ്യത്യസ്തമായ ഒരു ഫാന്‍റസി കഥയാണ് ചിത്രം പറയുന്നത് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ഗംഭീരമായ ദൃശ്യ വിസ്മയം പ്രേക്ഷകന് ചിത്രം സമ്മാനിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

തീയറ്ററില്‍ മിസ് ആയവര്‍ക്ക്, ബറോസ് ഇനി ഒടിടിയില്‍ കാണാം; റിലീസ് തീയതി പ്രഖ്യാപിച്ചു

വീണ്ടും ഹിറ്റടിക്കുമോ ബേസില്‍?: സംഘര്‍ഷഭരിതം 'പൊന്‍മാന്‍' ടീസര്‍ പുറത്തിറങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'