'നീയാണ് കുടുംബത്തിന്റെ നട്ടെല്ല്', ഭാര്യ മന്യതയോട് സഞ്‍ജയ് ദത്ത്

Web Desk   | Asianet News
Published : Jul 22, 2021, 04:47 PM IST
'നീയാണ് കുടുംബത്തിന്റെ നട്ടെല്ല്', ഭാര്യ മന്യതയോട് സഞ്‍ജയ് ദത്ത്

Synopsis

എന്റെ ജീവിതത്തിലെ പ്രകാശവും നീയാണ് എന്ന് മന്യതയോട് സഞ്‍ജയ് ദത്ത് പറയുന്നു.

ബോളിവുഡ് ലോകത്തെ ശ്രദ്ധേയരായ താരദമ്പതിമാരാണ് സഞ്‍ജയ് ദത്തും മന്യത ദത്തും. ഇന്ന് മന്യത ദത്തിന്റെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സഞ്‍ജയ് ദത്ത്.  മന്യത ദത്തിന്റെ ഫോട്ടോയും സഞ്‍ജയ ദത്ത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുടുംബത്തിന്റെ നട്ടെല്ലാണ് മന്യതയെന്നാണ് സഞ്‍ജയ് ദത്ത് പറയുന്നത്.

നീയാണ് കുടുംബത്തിന്റെ നട്ടെല്ല്. എന്റെ ജീവിതത്തിലെ പ്രകാശവും.  എന്താണ് തന്റെ സ്‍നേഹം എന്ന്  പ്രകടിപ്പിക്കാൻ വാക്കുകള്‍ മതിയാകാതെ വരുന്നു. എപ്പോഴും ഒപ്പമുണ്ടാകുന്നതിന് നന്ദി, ജന്മദിനാശംസകള്‍ എന്നാണ് മന്യതയോട് സഞ്‍ജയ് ദത്ത് പറയുന്നത്.

ഇത്രയും മികച്ച ജീവിതം ലഭിച്ചതിന് നന്ദിയുണ്ട് എന്നായിരുന്നു സ്വന്തം ജന്മദിനത്തില്‍ മന്യതയുടെ പ്രതികരണം.

ഷഹ്രാൻ, ഇഖ്ര എന്നീ രണ്ടു മക്കളുണ്ട് സഞ്‍ജയ് ദത്ത്- മന്യത ദത്ത് ദമ്പതിമാര്‍ക്ക്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ