
രാജ്യത്ത് ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജൊനാസും. നിക്ക് ജൊനാസിന്റെ സംഗീത പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാൻ തിരക്കുകള്‍ക്കിടയിലും പ്രിയങ്ക ചോപ്ര സമയം കണ്ടെത്താറുണ്ട്. ലാസ് വെഗാസില്‍ നടന്ന പ്രോഗ്രാമിനും പ്രിയങ്ക ചോപ്ര എത്തി. ലാസ് വെഗാസില്‍ പ്രിയങ്കയ്‍ക്കൊപ്പം എടുത്ത ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് നിക്ക് ജൊനാസ്.
നിക്ക് ജൊനാസിന് ഒപ്പമുള്ള തന്റെ ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക എഴുതിയ വരികളും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. എനിക്ക് പറക്കാനുള്ള ചിറകുകള്‍ നീയാണ് എന്നാണ് നിക്ക് ജൊനാസിനൊപ്പമുള്ള തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി പ്രിയങ്ക ചോപ്ര പങ്കുവെച്ചത്. എന്തായാലും നിക്ക് ജൊനാസിന്റെയും പ്രിയങ്കയുടെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. 'ലവ് എഗെയ്‍ൻ' എന്ന ഹോളിവുഡ് ചിത്രമാണ് ഇനി പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ജെയിംസ് സ്‍ട്രൗസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാം ഹ്യൂഗനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തതും ഒരു ഹോളിവുഡ് ചിത്രമാണ്. 'ദ മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.
Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി