
സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയായ പ്രയദർശിനിയെ കുറിച്ച് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. പ്രിയദർശിനിയിൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായൊരു ദുരനുഭവം പറഞ്ഞാണ് ധന്യയുടെ പ്രതികരണം. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണെങ്കിൽ പ്രിയദർശിനിയിൽ പോകാമെന്നും അത്രയ്ക്കും തിരക്കാണ് ബസിലെന്നും ധന്യ പറയുന്നു. പദ്ധതി മിസ് യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും ആയിരം ആനയും അതിന്‍റെ തോട്ടിയും തരാമെന്ന് പറഞ്ഞാലും പ്രിയദര്‍ശിനിയിലേക്ക് താനിനി ഇല്ലെന്നും ധന്യ കൂട്ടിച്ചേർത്തു.
ഹെലൻ ഓഫ് സ്പാർട്ടയുടെ വാക്കുകള്‍ ഇങ്ങനെ
പരീക്ഷണം എന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര ഉണ്ടല്ലോ, അതിൽ ഞാനും ഇന്ന് യാത്ര ചെയ്തു. ഒരു കാര്യവും ഉണ്ടായിട്ടല്ല യാത്ര ചെയ്തത്. കോളേജിലൊക്കെ പഠിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ തന്നെയാണ് ഞാൻ പൊയ്ക്കോണ്ടിരുന്നത്. ബസില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്ടവുമാണ്. ഇന്ന് പ്രിയദര്‍ശിനി ബസിലുണ്ടായൊരു അനുഭവം ഉണ്ടല്ലോ എന്‍റെ ദൈവമെ.. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കില്‍, വീട്ടില്‍ വെറുതെ ഇരിക്കുകയാണെങ്കിൽ ഒന്ന് ട്രൈ ചെയ്യുക.
ബന്ദിയോട് മുതല്‍ കാസര്‍കോട് വരെയാണ് ഞാന്‍ യാത്ര ചെയ്തത്. തിരക്കെന്ന് പറഞ്ഞാലുണ്ടല്ലോ.. തൃശൂര് പൂരത്തിന് ഞാന്‍ പോയിട്ടില്ല. എന്നാലും ടിവിയിലൊക്കെ നമ്മള്‍ കണ്ടിട്ടില്ലേ.. അതുപോലെ തിരക്കാണ് ബസില്‍.
ഞാന്‍ ലാലേട്ടനെ പോലെയാണ് ബസില്‍ ഇരിക്കുന്നത്. എന്‍റെ ദേഹത്തൂടെയാണ് പലരും ഇരിക്കുന്നത്. അടുത്ത ബസ് പ്രിയദര്‍ശിനി തന്നെ വരുന്നുണ്ട്, ഇതിന് സ്ഥലമില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞിട്ടും ഒരു രക്ഷയും ഇല്ല. മാറിനില്‍ക്കെടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന് പറഞ്ഞാണ് സ്ത്രീകള്‍ കയറുന്നത്. അമ്മാതിരി തിരക്കാണ്. ഈ ഫ്രീ യാത്രയ്ക്കിടയില്‍ ഞാന്‍ ഇരുന്ന സീറ്റില്‍ ഇരുന്ന ആളായിരിക്കണം ബോട്ടിന്‍റെ എയര്‍പോട് മറന്നു വച്ചിട്ട് പോയി. അത് ഞാന്‍ കണ്ടക്ടറെ ഏല്‍പ്പിച്ചു. സൗജന്യ യാത്രയ്ക്ക് വേണ്ടി അതടക്കം മറന്ന് വച്ചിട്ട് പോകുന്ന സ്ത്രീകളുണ്ട് എന്നതാണ്.
ഞാന്‍ ഒന്ന് ചോദിക്കട്ടെ.. എന്തിനാണ് ഇങ്ങനെ ഒരു സൗജന്യ യാത്ര? ഗര്‍ഭിണികൾ, ഭിന്നശേഷിക്കാര്‍, അന്തര്‍ക്കൊന്നും ഈ തിരക്കില്‍ കയറാന്‍ പറ്റില്ല. ചികിത്സയ്ക്ക് പോകുന്ന എത്രയോ ആള്‍ക്കാരുണ്ടാവും. നിങ്ങളിങ്ങനെ ഒരു ആവശ്യവും ഇല്ലാതെ ഞാനടക്കം വെറുതെ ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ പ്രൈവറ്റ് ബസുകാരെ അത് ബാധിച്ചിട്ടുണ്ടാകും. സർക്കാരിനോടാണ്.. സൗജന്യ യാത്രകളൊക്കെ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അര്‍ഹതപ്പെട്ട എത്രയോ ആള്‍ക്കാരുണ്ട്, ജെന്‍ഡര്‍ നോക്കേണ്ട ആവശ്യമൊന്നും ഇല്ല. സ്ത്രീകള്‍ക്ക് എന്തിനാണ് ഒരു പ്രത്യേക പരിഗണന. എല്ലാ ജെന്‍ഡറിലും കാന്‍സര്‍, ഡയാലിസിസ് ചെയ്യുന്നവരുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുറേ പേരുണ്ട്, വൃദ്ധന്മാരുണ്ട്, അവര്‍ക്കൊക്കെ നിങ്ങള്‍ സൗജന്യ യാത്ര കൊടുക്കൂ.. അല്ലാതെ എന്താണിത് ? അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്താല്‍ തെറ്റില്ല. ബസില്‍ നിന്നും ഇടയ്ക്ക് ഇറങ്ങാനും പറ്റില്ല. അത്രയും ജനങ്ങളാണ് പ്രിയദര്‍ശിനിയില്‍. അഞ്ചാം ക്ലാസു മുതല്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തൊരു വ്യക്തിയാണ് ഞാന്‍. ഇത്രയും തിരക്ക് ഞാനിത് വരെ കണ്ടിട്ടില്ല. വെറുതെ പോയിട്ട് വരാം എന്ന നിലയിലായിരിക്കും ഈ യാത്ര. ഇത് മിസ് യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ആയിരം ആനയും അതിന്‍റെ തോട്ടിയും തരാമെന്ന് പറഞ്ഞാലും ഞാനില്ല ഇനി പ്രിയദര്‍ശിനിയിലേക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ