
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും. മകൾ ധ്വനിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രണ്ട് പേർക്കും ഇപ്പോൾ പറയാനും പങ്കുവയ്ക്കാനും ഉള്ളത്. ധ്വനിയുടെ വിശേഷങ്ങൾ അറിയാൻ ഇരുവരുടെയും ആരാധകരും ഏറെ തല്‍പരരാണ്. ധ്വനി ബേബിയുടെ സീരിയൽ അഭിനയവും ഫോട്ടോഷൂട്ടുമെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്വന്തം വീട്ടിലെ കുഞ്ഞ് വളരുന്നത് പോലെ തന്നെ ധ്വനി ബേബിയുടെ വളർച്ചയും മലയാളികൾ കാണുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ധ്വനിയുടെ വിശേഷങ്ങള്‍ ചര്‍ച്ചയാകുന്നതും. യുവയുടെയും മൃദുലയുടെയും മകളുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞ് എട്ടാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൃദുല. ധനൂസിന് എട്ടാം മാസത്തിൻറെ ആശംസകൾ. നീ എത്ര വേഗത്തിലാണ് വളരുന്നത് എന്നാണ് താരം വീഡിയോയ്ക്ക് ഒപ്പം ചോദിക്കുന്നത്. കുസൃതി നിറഞ്ഞ ചിരിയും കുറുമ്പുമായുള്ള ധ്വനിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലൂടെയാണ് യുവ ശ്രദ്ധ നേടിയത്. മൃദുല ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. 'തുമ്പപ്പൂവ്' എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്ന മൃദുല, ഗര്‍ഭിണിയായപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 'റാണി രാജ' എന്ന സീരിയലിലൂടെ മൃദുല വീണ്ടും അടുത്തിടെയാണ് അഭിനയത്തിൽ സജീവമായത്.
'മഞ്ഞില്‍ വിരിഞ്ഞ പൂവില്‍' ധ്വനി ബേബിയും അഭിനയിച്ചിരുന്നു. 'സോന'യുടെ കുഞ്ഞായെത്തിയത് ധ്വനിയാണെന്ന് യുവ പറഞ്ഞിരുന്നു. നേരത്തെയൊരു കുഞ്ഞിനെ കണ്ടെത്തിയിരുന്നുവെന്നും അത് വലുതായതോടെയാണ് മോളെ കൊണ്ടുവരാമോയെന്ന് സംവിധായകന്‍ ചോദിച്ചതെന്നും അങ്ങനെയാണ് മോളും 'മഞ്ഞില്‍ വിരിഞ്ഞ പൂവി'ന്റെ ഭാഗമായതെന്നും നടന്‍ പറഞ്ഞിരുന്നു. അച്ഛന്റെയും മകളുടേയും ആദ്യ പരമ്പര കൂടിയാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂവ്'.
Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക