
പുതിയ കാരവാൻ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ്. ഭാരത് ബെൻസിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് ടൊവിനോയുടെ കാരവാൻ. കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന ഓജസ് മോട്ടോഴ്സ് ആണ് നിർമാതാക്കൾ. പുത്തൻ കാരവാനൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം (പൗഡർ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിംഗ്,55 ഇഞ്ച് ടിവി, 2000 വാട്സ് സോണി ഹോം തീയേറ്റർ, എന്നിവയും കാരവാനിലുണ്ട്. പുത്തൻ കാരവാനൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയ ശേഷം ആയിരുന്നു ടൊവിനോ കാരവാൻ സ്വന്തമാക്കിയത്.
നീലവെളിച്ചം എന്ന ചിത്രമാണ് ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.
‘ആ ഒറ്റമുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ആണ് ലക്ഷ്മി പ്രിയ’
റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, . ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ