ടിക്കറ്റൊന്നിന് 249 രൂപയ്ക്ക് സല്‍മാന്‍ ഖാന്‍റെ 'രാധെ'; ഒടിടി റിലീസ് നിരക്ക് പ്രഖ്യാപിച്ച് സീ 5

By Web TeamFirst Published Apr 28, 2021, 3:25 PM IST
Highlights

ബോളിവുഡില്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രത്തിന്‍റെ റിലീസ് ഒരു വര്‍ഷം നീണ്ടു

തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലുമായി ഹൈബ്രിഡ് റിലീസ് ആയി എത്താന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍റെ രാധെ. ഈദ് റിലീസ് ആയി മെയ് 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. തിയറ്ററിലും അതേസമയം തന്നെ ഒടിടി പ്ലാറ്റ്ഫോം സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലും ചിത്രം റിലീസ് ചെയ്യപ്പെടും. ഇപ്പോഴിതാ സീ പ്ലെക്സില്‍ ഒരു കാഴ്ചയ്ക്ക് ഈടാക്കേണ്ട തുക എത്രയെന്നത് പ്രഖ്യാപിച്ചിരിക്കുകയാണ് സീ സ്റ്റുഡിയോസ്.

സീ പ്ലെക്സില്‍ ചിത്രം കാണാനായി നല്‍കേണ്ടത് 249 രൂപയാണ്. ബോളിവുഡില്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രത്തിന്‍റെ റിലീസ് ഒരു വര്‍ഷം നീണ്ടു. കൊവിഡ് ആദ്യ തരംഗം ഉയര്‍ത്തിയ ഭീതി കുറഞ്ഞതിനു പിന്നാലെ ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുന്നില്ലെങ്കിലും ഹൈബ്രിഡ് റിലീസിലേക്ക് നീങ്ങാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Iss Eid : Your Most Wanted Bhai aa raha hai aapse milne theatre mein aur seedhe aapke ghar pe bhi. Watch it on at only ₹249. pic.twitter.com/O3wWtWWaVi

— Zee Studios (@ZeeStudios_)

കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

ALSO READ: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!