സര്‍ട്ടിഫിക്കറ്റും അഞ്ഞൂറ് രൂപയും കിട്ടി, 'സൂപ്പര്‍ കൂള്‍'; പ്ലാസ്മ ദാനം ചെയ്ത് കൊവിഡ് മുക്തയായ നടി

By Web TeamFirst Published May 10, 2020, 4:02 PM IST
Highlights

സൂപ്പര്‍ കൂള്‍ എന്നാണ് പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്തതിനോട് താരം പ്രതികരിച്ചത്. ഒപ്പം പ്ലാസ്മ നല്‍കുന്ന ചിത്രവും സോആ പങ്കുവച്ചിട്ടുണ്ട്. 

മുംബൈ: കൊവിഡ് രോഗത്തില്‍നിന്ന് മുക്തയായതിന് പിന്നാലെ പ്ലാസ്മ ദാനം ചെയ്ത് ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയുടെ മകളും നടിയുമായ സോആ മൊറാനി. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച സോആ ഇപ്പോള്‍ രോഗമുക്തയാണ്. രോഗം പൂര്‍ണ്ണമായി ഭേദമായതിന് പിന്നാലെയാണ് നടി പ്ലാസ്മ ദാനം ചെയ്തത്. സൂപ്പര്‍ കൂള്‍ എന്നാണ് പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്തതിനോട് താരം പ്രതികരിച്ചത്. ഒപ്പം പ്ലാസ്മ നല്‍കുന്ന ചിത്രവും സോആ പങ്കുവച്ചിട്ടുണ്ട്. 

കൊവിഡ് രോഗം ബാധിച്ചവരെ രക്ഷിക്കാന്‍ കൊവിഡ് മുക്തരായ എല്ലാ രോഗികളും പ്ലാസ്മ ദാനം ചെയ്യണമെന്നും സോആ പറഞ്ഞു. അവര്‍ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും അഞ്ഞൂറ് രൂപയും നല്‍കി. വെറുതെ പറയുന്നതല്ല, ഇന്നെനിക്ക് തോന്നുന്നത് 'അടിപൊളി' ഫീല്‍ ആണ്.

സോആയ്ക്ക് പിന്നാലെ പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ കരിം മൊറാനിക്കും സഹോദരി ഷാസയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് ആദ്യമാണ് ഷാസ ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയത്. സോആ രാജസ്ഥാനില്‍ നിന്ന് എത്തിയത് മാര്‍ച്ച് പകുതിയിലാണ്. 

''ആശുപത്രിയില്‍ താന്‍ സുരക്ഷിതയായിരുന്നുവെന്ന് രോഗമുക്തി നേടിയ ശേഷം സോആ പ്രതികരിച്ചിരുന്നു. 2007 ല്‍ ഓം ശാന്തി ഓശാനയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് സോആ തന്റെ സിനിമാജീവിതം ആരംഭിച്ചത്. 

click me!