മിനി സ്‌ക്രീനില്‍ ഭയം വിതയ്ക്കാന്‍ അപ്പാനി രവി; 'ഓട്ടോ ഷങ്കര്‍' ട്രെയ്‌ലര്‍

Published : Apr 20, 2019, 09:31 PM IST
മിനി സ്‌ക്രീനില്‍ ഭയം വിതയ്ക്കാന്‍ അപ്പാനി രവി; 'ഓട്ടോ ഷങ്കര്‍' ട്രെയ്‌ലര്‍

Synopsis

ഒരുകാലത്ത് തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ് സിരീസ്.  

അപ്പാനി രവി ടൈറ്റില്‍ കഥാപാത്രമായെത്തുന്ന തമിഴ് വെബ് സിരീസ് 'ഓട്ടോ ഷങ്കറി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സീ 5 നിര്‍മ്മിക്കുന്ന സിരീസ് 23ന് പ്രീമിയര്‍ ചെയ്യാനിരിക്കെയാണ് ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നത്.

ഒരുകാലത്ത് തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ് സിരീസ്. രംഗ സംവിധാനം ചെയ്യുന്ന സിരീസിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി മനോജ് പരമഹംസയാണ്. മണികണ്ഠനും കെ ജി വെങ്കടേഷും ഛായാഗ്രാഹകരാണ്. മനിജിയാണ് രചന. അരോള്‍ കൊറെല്ലി സംഗീത സംവിധാനം. ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ണര്‍ സാം. അപ്പാനി രവിയ്ക്ക് തമിഴ്‌നാട്ടില്‍ ശ്രദ്ധ നേടിക്കൊടുത്തേക്കും ഓട്ടോ ഷങ്കര്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പുതുമുഖങ്ങൾക്കൊപ്പം അഷ്ക്കറും റിയാസ് ഖാനും; 'ഇനിയും' ട്രെയിലർ റിലീസ് ആയി
മാത്യു തോമസിനൊപ്പം ദേവിക സഞ്ജയ്; ചിരിപ്പിക്കാന്‍ 'സുഖമാണോ സുഖമാണ്', ട്രെയ്‍ലര്‍ എത്തി