
അജിത്ത്കുമാര്‍ നായകനാവുന്ന തമിഴ് ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷന് പ്രാധാന്യമുണ്ടായിരുന്ന കഴിഞ്ഞ കുറേ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകടനത്തിനും പ്രാധാന്യമുള്ള വേഷമാണ് അജിത്തിന്‍റേതെന്ന് ട്രെയ്‍ലര്‍ നല്‍കുന്ന ഉറപ്പ്. ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്‍റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഛായാഗ്രഹണം നീരവ് ഷാ. സംഗീതം യുവാന്‍ ശങ്കര്‍ രാജ. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. വൈകാതെ തീയേറ്ററുകളില്‍.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam