
പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. വിഷ്ണു വിശാല്‍ നായകനായി എത്തിയ ചിത്രം ആദ്യന്തം പിടിച്ചിരുത്തുന്ന ത്രില്ലര്‍ അനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ഇപ്പോൾ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും റിലീസിനായി തയാറെടുക്കുകയാണ്. നവാഗതനായ രമേഷ് വര്‍മ സംവിധാനം ചെയുന്ന ചിത്രത്തിന് 'രാക്ഷസുഡു' എന്നാണ് പേരിട്ടിരിക്കുന്നത്.
ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികാ വേഷത്തില്‍ എത്തുന്നത്. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായി എത്തുന്നത്. രാക്ഷസനില്‍ അഭിനയിച്ച നിരവധി താരങ്ങളും തെലുങ്ക് റീമേക്കിലും എത്തുന്നുണ്ട്. അടുത്ത മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam