
സ്‍ഫടികം 2 ഇരുമ്പന്റെ ടീസര്‍ ഒടുവില്‍ റിലീസ് ചെയ്‍തു. സ്‍ഫടികത്തിലെ ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം ബിജു ജെ കട്ടക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്. സ്‍ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ രണ്ടാം ഭാഗത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.
സ്‍ഫടികം രണ്ട് ഇരുമ്പന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ ബിജു ജെ കട്ടക്കല്‍ അറിയിച്ചിരുന്നു. ടീസറിന് വൻ വിമര്‍ശനങ്ങളാണ് വരുന്നത്. സിനിമയുടെ പേര് മാറ്റണമെന്ന് ആരാധകര്‍ പറയുന്നു. മോഹൻലാലിന്റെ പ്രകടനത്തിന് ഏഴകലത്ത് എത്താൻ പുതിയ സിനിമയ്‍ക്ക് ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലാലേട്ടന്റെ സ്‍ഫടികം മതിയെന്നും പറയുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam