അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'നാന്‍ പെറ്റ മകന്‍' ട്രെയിലര്‍ എത്തി

Published : Jun 07, 2019, 06:39 PM IST
അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'നാന്‍ പെറ്റ മകന്‍' ട്രെയിലര്‍ എത്തി

Synopsis

രണ്ട് മിനിട്ട് പന്ത്രണ്ട് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ അഭിമന്യുവിന്‍റെ കോളേജിലെയും നാട്ടിലെയും ജീവിതം വരച്ചുകാട്ടുന്നതാണ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന 'നാൻ പെറ്റ മകൻ' വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ട് മിനിട്ട് പന്ത്രണ്ട് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ അഭിമന്യുവിന്‍റെ കോളേജിലെയും നാട്ടിലെയും ജീവിതം വരച്ചുകാട്ടുന്നതാണ്.

 

നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുറിവേറ്റു വീഴുന്നു എന്നു തുടങ്ങുന്ന ഗാനം, മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ബിജിപാലിന്‍റെ സംഗീതത്താല്‍ മനോഹമായിരുന്നു. പുഷ്പവതിയാണ് ഗാനം ആലാപിച്ചിട്ടുള്ളത്.

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'എസ് ഐ ഫെലിക്സ് ലോപ്പസാ'യി അനൂപ് മേനോന്‍; ത്രില്ലടിപ്പിക്കാന്‍ ഈ തനിനിറം, ടീസര്‍ എത്തി
'സുട്ടു'വായി ടൊവിനോ, തരംഗം തീര്‍ക്കാന്‍ രാജേഷ് മാധവന്‍റെ 'പെണ്ണും പൊറാട്ടും; ട്രെയ്‍ലര്‍