ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് കത്രീന

Published : Jul 28, 2018, 06:12 PM ISTUpdated : Jul 30, 2018, 12:16 PM IST
ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് കത്രീന

Synopsis

തന്നെ ആലിംഗനം ചെയ്യാനെത്തിയ കോടീശ്വരനെ തള്ളിമാറ്റുന്ന ബോളിവുഡ്താരം കത്രീന കെയ്ഫിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ദില്ലി: തന്നെ ആലിംഗനം ചെയ്യാനെത്തിയ കോടീശ്വരനെ തള്ളിമാറ്റുന്ന ബോളിവുഡ്താരം കത്രീന കെയ്ഫിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദില്ലിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കത്രീന കൈഫ്. നടിയെ സ്വീകരിക്കുന്നതിനായി ഹോട്ടലിന് പുറത്തു കാത്തുനിൽക്കുകയായിരുന്നു കോടീശ്വരൻ. 

കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ ആലിംഗനം ചെയ്യാൻ മധ്യവയസ്കനായ ആ ബിസിനസ്സ്മാൻ താരത്തിന്റെ  അടുത്തെത്തുകയുണ്ടായി. എന്നാൽ ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് കത്രീന അയാളോട്  പറഞ്ഞു. താരത്തിന്റെ പെരുമാറ്റത്തിൽ ചമ്മി നിൽക്കുന്ന വീഡിയോ ഏതായാലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്