ആശുപത്രിയില്‍ നിന്നും വീഡിയോയുമായി പേളി മാണി. 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബി​ഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോ​ഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി.

പേളി മാണിയുടെ തമാശകൾ നിറഞ്ഞ അഭിമുഖങ്ങൾക്കായി കാത്തിരിക്കുന്ന ഒട്ടനവധി ആരാധകരുണ്ട്. എന്നാല്‍ അവരെ നിരാശരാക്കുന്നൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആശുപത്രിയിൽ നിന്നുമുള്ള പേളിയുടെ വീഡിയോ ആയിരുന്നു ഇത്. കയ്യിൽ കാനുലയുമായി പേഷ്യന്റ് ​ഗൗണിൽ കിടക്കുന്ന പേളി. പിന്നാലെ ആശങ്കകൾ പങ്കിട്ട് ആരാധകർ കമന്റുമായി എത്തി. കഴിഞ്ഞ ദിവസം വരെ വളരെ ആക്ടീവ് ആയിരുന്ന പേളിക്ക് പെട്ടെന്ന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. പിന്നാലെ പേളി തന്നെ പ്രതികരണവുമായി എത്തി. തനിക്ക് വയറിൽ ഇൻഫക്ഷൻ വന്നതാണെന്നും അസഹനീയമായ വേദനയായിരുന്നുവെന്നും പേളി പറയുന്നു.

"എനിക്ക് കുറേയേറെ മെസേജുകൾ വരികയാണ്. എന്റെ കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു ഇത്രയധികം മെസേജ് മുൻപ് വന്നിട്ടുള്ളത്. ഇതൊക്കെ കണ്ടപ്പോൾ ആ സ്റ്റോറിയെ ഇടണ്ടായിരുന്നെന്ന് കരുതി(ആശുപത്രിയിലാണെന്ന). ഞാൻ ഓക്കെ ആണോ എന്നാണ് എല്ലാവരും ചോ​ദിക്കുന്നത്. ഞാനിപ്പോൾ ഓക്കെ അല്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. കഴിച്ചതിന്റെ എന്തെങ്കിലും പ്രശ്നമായിരിക്കും. പക്ഷേ അസഹനീയമായ വേദനയായിരുന്നു. ഞാൻ ബെറ്ററായ ശേഷം മാത്രമെ ഡിസ്ചാർജ് ആകുള്ളൂ. മൂന്നോ നാലോ ദിവസം. പിന്നെ കുറച്ചു റസ്റ്റ് കൂടി എടുത്താൻ ഞാൻ സുഖം പ്രാപിക്കും. പൂർവ്വാധികം ശക്തിയോടെ കൂടുതൽ അലമ്പ് തമാശകളോടെ ഞാൻ തിരിച്ച് വരുന്നതായിരിക്കും. എല്ലാവരോടും സ്നേഹം മാത്രം", എന്നാണ് പേളി മാണി ആരാധകരോടായി പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming