ഷങ്കര്‍- രജനി ചിത്രം 2.0, ഇന്ത്യയില്‍ മാത്രം നേടിയത് 420 കോടി!

Published : Dec 20, 2018, 11:52 AM IST
ഷങ്കര്‍- രജനി ചിത്രം 2.0, ഇന്ത്യയില്‍ മാത്രം നേടിയത് 420 കോടി!

Synopsis

ഷങ്കര്‍- രജനികാന്ത് ചിത്രം 2.0 തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്‍ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മാത്രം 420 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.  

ഷങ്കര്‍- രജനികാന്ത് ചിത്രം 2.0 തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്‍ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മാത്രം 420 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.

ലോകമെമ്പാടുമായി 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറഞ്ഞത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്