ഒടിയന്റെ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

Published : Dec 17, 2018, 06:28 PM ISTUpdated : Dec 17, 2018, 06:45 PM IST
ഒടിയന്റെ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

Synopsis

മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഒടിയൻ അമ്പത് കോടി ക്ലബ്ലില്‍. ചിത്രം ഇതുവരെയായി 60 കോടി രൂപ നേടിയതയാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഒടിയൻ അമ്പത് കോടി ക്ലബ്ലില്‍. ചിത്രം ഇതുവരെയായി 60 കോടി രൂപ നേടിയതയാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാളം സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്‍തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്.

വിദേശരാജ്യങ്ങളില്‍ നിന്ന് മൊത്തം കളക്ഷൻ 11.78 കോടി രൂപയാണ്. ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഒടിയൻ മാണിക്യനായി മോഹൻലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തിയിരിക്കുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

 

PREV
click me!

Recommended Stories

മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍