വാലന്റൈന്‍ ദിനത്തില്‍ വീണ്ടും റാമും ജാനകിയും! '96' ടീമിന്റെ സര്‍പ്രൈസ്

Published : Feb 14, 2019, 09:44 PM IST
വാലന്റൈന്‍ ദിനത്തില്‍ വീണ്ടും റാമും ജാനകിയും! '96' ടീമിന്റെ സര്‍പ്രൈസ്

Synopsis

സിനിമയിലെ ഏറ്റവും ഹൃദ്യമായ രംഗങ്ങളിലൊന്നായിരുന്നു റാമിന്റെ വീട്ടിലേക്ക് ജാനകി എത്തുന്നത്. സ്‌കൂള്‍കാലം മുതല്‍ ജാനകി പാടിക്കേള്‍ക്കണമെന്ന് റാം ആഗ്രഹിക്കുന്ന പാട്ട് അവിടെവച്ചാണ് തൃഷയുടെ കഥാപാത്രം പാടുന്നത്.  

കോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ തൃഷയും വിജയ് സേതുപതിയും നായികാ നായകന്മാരായ '96'. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലുമൊക്കെ ചിത്രം ശ്രദ്ധയും മികച്ച കളക്ഷനും നേടി. ഗോവിന്ദ് വസന്ത സംഗീതം നിര്‍വ്വഹിച്ച, ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രിയമായിരുന്നു. സിനിമ നേടിയ ജനപ്രീതിയില്‍ ആ പാട്ടുകള്‍ക്കും പങ്കുണ്ടായിരുന്നു. ഇപ്പോഴിതാ വാലന്റൈന്‍ ദിനത്തില്‍ ചിത്രത്തിലെ ഇതുവരെ പുറത്തുവരാത്ത ഒരു വീഡിയോ സോംഗ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍.

സിനിമയിലെ ഏറ്റവും ഹൃദ്യമായ രംഗങ്ങളിലൊന്നായിരുന്നു റാമിന്റെ വീട്ടിലേക്ക് ജാനകി എത്തുന്നത്. സ്‌കൂള്‍കാലം മുതല്‍ ജാനകി പാടിക്കേള്‍ക്കണമെന്ന് റാം ആഗ്രഹിക്കുന്ന പാട്ട് അവിടെവച്ചാണ് തൃഷയുടെ കഥാപാത്രം പാടുന്നത്. 'യമുനൈ ആട്രിലേ' എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ വീഡിയോയാണ് പ്രണയദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അവിചാരിതമായി വൈദ്യുതി നിലയ്ക്കുന്നതടക്കമുള്ള നാടകീയമായ നിമിഷങ്ങളൊക്കെയുള്ള ഈ രംഗം ഛായാഗ്രഹണം കൊണ്ടും ശ്രദ്ധേയമായിരുന്നു.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി