'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എല്‍. കെ അദ്വാനിക്കായി പ്രദര്‍ശിപ്പിച്ചു

By Web DeskFirst Published Oct 14, 2017, 2:58 PM IST
Highlights

ദില്ലി: ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സീക്രട്ട് സുപ്പര്‍സ്റ്റാര്‍' ബിജെപി നേതാവ് എല്‍. കെ അദ്വാനിക്കായി പ്രദര്‍ശിപ്പിച്ചു. മകള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് അദ്വാനി ചിത്രം കണ്ടത്. ചിത്രം കണ്ടതിന് ശേഷം ആമീര്‍ ഖാനെ പ്രശംസിക്കാനും അദ്വാനി മറന്നില്ല. ദംഗല്‍ നായിക സൈറാ വസീം സീക്രട്ട് സുപ്പര്‍ സ്റ്റാറില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൈറയുടെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് സദസ് നല്‍കിയത്. സിനിമയ്ക്ക് ശേഷം ആമീര്‍ ഖാനുമായി അദ്ധ്വാനി ചിത്രത്തെ കുറിച്ച് സംസാരിച്ചു. അദ്വെയ്ത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്തത്. ആമീര്‍ ഖാനും ഭാര്യ കിരണ്‍ റാവും ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

click me!