ഇതാണ്, ആമിര്‍ ഖാന്റെ അഞ്ച് പുതുവത്സര പ്രതിജ്ഞകള്‍

Published : Jan 02, 2019, 10:42 PM IST
ഇതാണ്, ആമിര്‍ ഖാന്റെ അഞ്ച് പുതുവത്സര പ്രതിജ്ഞകള്‍

Synopsis

പുതുവര്‍ഷത്തില്‍ തനിക്കുള്ള ആഗ്രഹങ്ങളെക്കുറിച്ചും പ്രതിജ്ഞകളെക്കുറിച്ചും പറയുകയാണ് ആമിര്‍ ഖാന്‍. അഞ്ച് പ്രതിജ്ഞകളാണ് തനിക്ക് പുതുവര്‍ഷത്തില്‍ ഉള്ളതെന്ന് പറയുന്നു ആമിര്‍.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്ക് മോശം വര്‍ഷമായിരുന്നു 2018. മിക്കവരുടെയും സിനിമകള്‍ തീയേറ്ററുകളില്‍ പ്രേക്ഷകരാല്‍ നിരാകരിക്കപ്പെട്ടപ്പോള്‍ ആമിര്‍ ഖാന്‍ ചിത്രത്തിന്റെ സ്ഥിതിയും അതായിരുന്നു. വലിയ പബ്ലിസിറ്റിക്ക് പിന്നാലെയെത്തിയ 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' ആയിരുന്നു ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ ഒരേയൊരു ആമിര്‍ ഖാന്‍ ചിത്രം. 

എന്നാല്‍ ആദ്യദിനം തന്നെ പ്രേക്ഷകര്‍ നിരാകരിച്ചു സിനിമയെ. റിലീസ്ദിനം ട്വിറ്ററില്‍ ട്രോള്‍ പെരുമഴയായിരുന്നു ചിത്രത്തെക്കുറിച്ച്. ദിവസങ്ങള്‍ക്ക് ശേഷം ആമിര്‍ പരാജയം തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ തനിക്കുള്ള ആഗ്രഹങ്ങളെക്കുറിച്ചും പ്രതിജ്ഞകളെക്കുറിച്ചും പറയുകയാണ് ആമിര്‍ ഖാന്‍. അഞ്ച് പ്രതിജ്ഞകളാണ് തനിക്ക് പുതുവര്‍ഷത്തില്‍ ഉള്ളതെന്ന് പറയുന്നു ആമിര്‍.

1. ആകാരവടിവിലേക്ക് തിരിച്ചെത്തുക

2. 2018ലെ തെറ്റുകളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ നടപ്പില്‍ വരുത്തുക

3. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രം നിര്‍മ്മിക്കുക

4. പുതുതായി എന്തെങ്കിലും പഠിക്കുക

5. അമ്മയ്ക്കും കുട്ടികള്‍ക്കും കിരണിനുമൊപ്പം കൂടുതല്‍ സമയം പങ്കിടുക

അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു ആമിര്‍.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി