നടി കല്യാണി പ്രിയദർശന്‍റെ ശ്രദ്ധേയമായ ബോഡി ട്രാൻസ്‌ഫോർമേഷൻ ആരാധകരെ അമ്പരപ്പിക്കുന്നു. താരത്തിന്റെ പഴയ രൂപത്തിൽ നിന്നുള്ള പുതിയ മെലിഞ്ഞ ഗ്ലാമർ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

പ്രിയദർശന്റെയും ലിസിയുടേയും മകൾ എന്ന ലേബലിൽ സിനിമയിൽ എത്തിയ താരമാണ് കല്യാണി പ്രിയദർശൻ. തെലുങ്ക്, തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ഇന്ന് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളാണ് കല്യാണി. ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന ഒറ്റച്ചിത്രത്തിലൂടെ കരിയർ ​ഗ്രാഫ് ഉയർന്ന കല്യാണിയുടെ ബോഡി ട്രാൻസ്‌ഫോർമേഷൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Add Asianetnews as a Preferred SourcegooglePreferred

വർഷങ്ങൾക്ക് മുൻപുള്ള കല്യാണി പ്രിയദർശന്റെ ലുക്കും ഇപ്പോഴുള്ള ലുക്കും വച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കണ്ണട വെച്ച് ചബ്ബി ​ഗേൾ ആയിരുന്നു ആദ്യം കല്യാണി പിന്നീട് മെലി‍ഞ്ഞ് ബോൾഡ് ലുക്കായി. ഒപ്പം വൻ ​ഗ്ലാമറും. "ഒരുപാട് നടിമാർ ബോഡി ട്രാൻസ്‌ഫോർമേഷൻ നടത്തി ഞെട്ടിച്ചിട്ടുണ്ടെങ്കിലും, വേറെ ലെവൽ ആയി തോന്നിയത് കല്യാണിയുടെ ട്രാൻസ്‌ഫോർമേഷൻ ആണ്. ഇപ്പോൾ എന്തൊരു പീക്ക് ലുക്ക് ആണ്", എന്ന ക്യാപ്ഷനോടെയാണ് പലരും കല്യാണിയുടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. "ഇത് കല്ലുവുഡ്" എന്ന് പറയുന്നവരും ധാരാളമാണ്.

Scroll to load tweet…

ലോകയാണ് കല്യാണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ചന്ദ്രയായും നീലിയായും താരം നിറഞ്ഞാടിയ ചിത്രം മലയാള സിനിമയുടെ ആദ്യത്തെ 300 കോടി ക്ലബ്ബ് പടമാണ്. സിനിമയുടെ വൻ വിജയം തെന്നിന്ത്യയ്ക്ക് അകത്തും പുറത്തും വലിയൊരു കരിയർ ബ്രേക്ക് തന്നെ കല്യാണിക്ക് സമ്മാനിച്ചിട്ടുണ്ട്. 2025 ഓ​ഗസ്റ്റ് 28ന് ആയിരുന്നു ലോകയുടെ റിലീസ്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ, ടൊവിനോ തോമസ്, ദുൽഖർ, മമ്മൂട്ടി, അരുൺ കുര്യൻ, ചന്തു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, വിജയരാഘവൻ, നിത്യ ശ്രീ, ശരത്ത് സഭ തുടങ്ങിയവരും പ്രധാന റോളുകളിൽ എത്തിയിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming