രണ്ട് മണിക്കൂര്‍ 11 മിനിറ്റ്, യു/എ സര്‍ട്ടിഫിക്കറ്റ്; പുതിയ ടീസറില്‍'ഡെറിക് അബ്രഹാം'

Web Desk |  
Published : Jun 11, 2018, 07:52 PM ISTUpdated : Oct 02, 2018, 06:35 AM IST
രണ്ട് മണിക്കൂര്‍ 11 മിനിറ്റ്, യു/എ സര്‍ട്ടിഫിക്കറ്റ്; പുതിയ ടീസറില്‍'ഡെറിക് അബ്രഹാം'

Synopsis

ജൂണ്‍ 16 റിലീസ്

പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്തെത്തി. രണ്ട് മണിക്കൂര്‍ 11 മിനിറ്റാണ് ചിത്രത്തിന്‍റെ ഫൈനല്‍ കട്ട്. ഈ മാസം 16ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍ മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം. ഛായാഗ്രഹണം ആല്‍ബി. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മാണം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്