വിശ്വാസവും പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട; ശബരിമല വിഷയത്തില്‍ അജു വര്‍ഗീസ്

By Web TeamFirst Published Feb 4, 2019, 3:22 PM IST
Highlights

‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവർത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തിൽ എനിക്ക് കാര്യമായ അറിവില്ല.

തിരുവനന്തപുരം; ശബരിമല വിഷയത്തിൽ നിലപാട് തുറന്നുപറഞ്ഞ് നടന്‍ അജു വർഗീസ്. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജുവിന്‍റെ നിലപാട്. വിശ്വാസവും ഭരണഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലെന്ന് അജു വർഗീസ് അഭിപ്രായപ്പെടുന്നു.

അഭിമുഖത്തില്‍ ശബരിമല സംബന്ധിച്ച് അജു പറയുന്നത് ഇങ്ങനെ, ‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവർത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തിൽ എനിക്ക് കാര്യമായ അറിവില്ല.

 പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റർവ്യൂ ഞാൻ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങൾ ശബരിമലയിൽ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയിൽ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്‌ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്'. അജു പറയുന്നു.

click me!