സിനിമയില്‍ അവസരം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് പണിയാകും; സിപിഎം സൈബര്‍ പോരാളികളോട് ജോയ്മാത്യു

Published : May 25, 2017, 10:34 PM ISTUpdated : Oct 05, 2018, 02:32 AM IST
സിനിമയില്‍ അവസരം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് പണിയാകും; സിപിഎം സൈബര്‍ പോരാളികളോട് ജോയ്മാത്യു

Synopsis

കോഴിക്കോട്: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കുപ്രചരണങ്ങളും വ്യക്തിഹത്യ നിറഞ്ഞതുമായ പോസ്റ്റുകള്‍ പ്രചപരിപ്പിക്കുന്ന സിപിഎം സൈബര്‍ പോരാളികള്‍ക്ക് ചുട്ട മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 

സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ട് ജോയ്മാത്യു സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമ ശ്രദ്ധനേടാന്‍ നോക്കുകയാണെന്നാണ് സിപിഎം സൈബര്‍ പോരാളികളുടെ പ്രചാരണം. എന്നാല്‍ ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറുമെന്നാണ് ജോയ്മാത്യുവിന്റെ മറുപടി.

ഫേസ്ബുക്കിലൂടെയാണ് നടന്‍ അഹിഷ്ണാലുക്കളായ സിപിഎം അനുയായികള്‍ക്ക് ചുട്ട മറുപടി നല്‍കിയത്.  സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും. നിങ്ങള്‍ക്ക് പണിയാകും. അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍
വാങ്ങിത്തരുവാന്‍ ശ്രമിക്കൂ. ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം. 

ജിഷഅണു പ്രണോയ് വിഷയത്തിലടക്കം സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ്മാത്യു പല തവണ രംഗത്ത് വന്നിരുന്നു. ഇതോടെ സിപിഎം അനുയായികള്‍ ഫേ്‌സ്ബുക്കില്‍ നടനെതിരെ തിരിയുകയായിരുന്നു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇതാണൂ അസഹിഷ്ണുത -
വിമർശങ്ങളെ ഭയപ്പെടുന്നവരുടെ 
ലൈൻ ഇതാണു-
എന്നാൽ ജനനായകാ
കേട്ടുകൊൾക
അവസരങൾ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാൻ കൂടുതൽ സമയം ചിലവഴിക്കുന്നത്‌ ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-
ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത
കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ 
വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്‌
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാൻ തുടരും
മനുഷ്യസ്നേഹവും രാഷ്ട്രസ്നേഹവും
ഇല്ലാത്തവർ എന്നെ സ്നേഹിക്കണമെന്നില്ല
ഇനി "ജനനായ"ന്റെ അറിവിലേക്കായി;
ഞാൻ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നതും പൂർത്തിയസ്യതുമായ
സിനിമകളുടെ ലിസ്റ്റ്‌ താഴെക്കൊടുക്കുന്നു
വായിച്ച്‌ പഠിക്ക്‌:

സ്റ്ററീറ്റ്‌‌ ലൈറ്റ്‌
ചക്കരമാവിൻ കൊമ്പത്ത്‌
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോൾഡ്‌ കോയിൻസ്‌
കിണർ
ക്ലിന്റ്‌
ഒബതാം വളവിനപ്പുറം
അങ്കിൾ
പാതി
ക്വ്വീൻ
ചിപ്പി
ഗൂഡാലോചന
ഒരു സിൽമാക്കാരൻ
ചന്ദ്രഗിരി
ഒരു ചെറുകാറ്റിൽ ഒരു പായ്‌കപ്പൽ
ഉടലാഴം
ഗ്രേറ്റ്‌ ഡാൻസർ
ബലൂൺ ( തമിഴ്‌)
മലർ മകൾ (തമിഴ്‌)
ശിവ (തെലുങ്ക്‌)
The Sound Story(English)

തൽക്കാലം കഞ്ഞികുടിച്ച്‌ പോകാൻ ഇതൊക്കെമതി-
എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവർ പറയട്ടെ അപ്പോൾ ഞാൻ പണിനിർത്താം-
ദയവായി നിങ്ങൾ എനിക്ക്‌ അവസരങ്ങൾ ഇല്ലാതാക്കരുത്‌ അത്‌ നിങ്ങൾ അസഹിഷ്ണുക്കൾക്ക്‌ ആപത്തായി മാറും-
കാരണം സിനിമയിൽ അവസരം കുറഞ്ഞാൽ ഞാൻ ഫുൾടൈം
മാധ്യമ പ്രവർത്തകനാവും ;നിങ്ങൾക്ക്‌ പണിയാകും -അതിനാൽ നിങ്ങൾ ദയവായി എനിക്ക്‌ സിനിമയിൽ കൂടുതൽ അവസരങ്ങൾ
വാങ്ങിത്തരുവാൻ ശ്രമിക്കൂ
ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-
#savekeralam

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ- അജു കോമ്പോ; വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ 'സർവ്വം മായ'യിലെ ​ഗാനം
'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ