Actress Sandeepa Virk Recalls Spending Four Months In Tihar Jail. 'ശിക്കാർ', 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സന്ദീപ വിർക്, സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് മാസം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു.
മോഹൻലാൽ നായകനായെത്തിയ ശിക്കാർ, അജിത്ത് ചിത്രം മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചതയായിരുന്നു നടി സന്ദീപ വിർക്. അടുത്തിടെ താരം ആറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റിന് ശേഷം തിഹാർ ജയിലായിരുന്നു. നാല് മാസത്തോളം ജയിൽ കഴിഞ്ഞതിന് ശേഷമാണ് ദൽഹി ഹൈക്കോടതി താരത്തിന് ജാമ്യമനുവദിച്ചത്. ഇപ്പോഴിതാ ജയിലിലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് സന്ദീപ പറഞ്ഞ വാകകുകളാണ് ചർച്ചയാവുന്നത്.
തിഹാർ ജയിലിൽ കഴിയുമ്പോൾ മരിച്ചുപോയിരുന്നെങ്കിലെന്ന് താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നുവെന്നും ജയിലിലായിരിക്കുമ്പോൾ തന്റെ മാതാപിതാക്കൾ കാണാൻ വന്നതാണ് ഏറ്റവും മോശമായ അവസ്ഥയെന്നും സന്ദീപ ഓർത്തെടുക്കുന്നു. താൻ കാരണം അവിടേക്ക് വരേണ്ടിവന്നതിൽ അവരോട് മാപ്പ് പറഞ്ഞതായും സന്ദീപ കൂട്ടിച്ചേർത്തു.
"ശത്രുക്കൾക്ക് പോലും തിഹാർ ജയിലിൽ കിടക്കേണ്ടി വരരുതെന്നാണ് എന്റെ പ്രാർത്ഥന. ജയിലിലെ സഹാചര്യം മോശമായിരുന്നു. വെറും നിലത്താണ് കിടന്നിരുന്നത്. ബാത്ത്‌റൂമുകള്‍ വൃത്തിയില്ല. ഭക്ഷണം അസഹനീയമായിരുന്നു. ചില പൊലീസുകാര്‍ നന്നായി പെരുമാറിയപ്പോള്‍ തങ്ങളുടെ ദേഷ്യം തടവുകാരുടെ ദേഹത്ത് തീര്‍ക്കുന്നവരുമുണ്ടായിരുന്നു ജയില്‍ ജീവിതം മാനസികമായും ശാരീരകവുമായി തളര്‍ത്തി. 500 പേര്‍ക്കൊപ്പമാണ് കഴിഞ്ഞത്. ആരോഗ്യം വഷളായി. മറ്റൊരാളുടെ സഹായം ഇല്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കരച്ചില്‍ വരും." സന്ദീപ പറയുന്നു. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സന്ദീപയുടെ പ്രതികരണം.



