ഫഹദിന് ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ സമ്മാനം

web desk |  
Published : Aug 08, 2017, 12:13 PM ISTUpdated : Oct 05, 2018, 02:08 AM IST
ഫഹദിന് ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ സമ്മാനം

Synopsis

ചെന്നൈ: മലയാളത്തിന്‍റെ യുവ നടന്‍ ഫഹദ് ഫാസിലിന് തമിഴകത്തു നിന്ന് കിടിലന്‍  പിറന്നാള്‍ സമ്മാനം. ഫഹദിന് സമ്മാനവുമായി എത്തിയത് തമിഴകത്തെ യുവ നടനായ ശിവകാര്‍ത്തികേയനാണ്. ശിവകാര്‍ത്തികേയനോടൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന മോഹന്‍രാജ ചിത്രം  'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ് പിറന്നാള്‍ സമ്മാനമായി  ഫഹദിന് നല്‍കിയത്. 

 രാത്രി 12  മണിക്കാണ് ശിവകാര്‍ത്തികേയന്‍ തന്‍റെ ട്വിറ്ററിലൂടെ പോസറ്റര്‍  നല്‍കിയത്. നയന്‍ താര നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഏതൊരു ഹോളിവുഡ് താരത്തോടും അഭിനയത്തില്‍ കിടപിടിക്കാന്‍ കഴിയുന്ന ഒരേയൊരു താരമാണ് ഫഹദ് ഫാസില്‍, ഫഹദിന്റെയൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുവെന്നും ശിവകാര്‍ത്തികേയന്‍  നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിറന്നാള്‍ സമ്മാനവുമായി താരം എത്തിയത്. 

തനിയൊരുവന് ശേഷം മോഹന്‍രാജ  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

സ്‌നേഹ, പ്രകാശ് രാജ്, ആര് ജെ ബാലാജി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ രാംജിയാണ് ക്യാമറ ചെയ്യുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ് ഓഫീസില്‍ 4.76 കോടി മാത്രം, ഒടിടിയില്‍‌ ആ കീര്‍ത്തി സുരേഷ് ചിത്രം
ജനനായകനിൽ വിജയ് ആലപിച്ച "ചെല്ല മകളേ" പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു